നവംബർ 30 മുതൽ പ്രത്യേക പാർലമെന്റ് സമ്മേളനം; നിർണായക ബില്ലുകൾ അവതരിപ്പിക്കുമോ എന്ന് ആകാംഷ

മണ്ഡല പുനർനിർണ്ണയവുമായും അഥവാ ഡീലിമിറ്റേഷൻ, വനിതാ സംവരണം നടപ്പാക്കലുമായും ബന്ധപ്പെട്ട, നിർദ്ദിഷ്ട ഭരണഘടനാ (131-ാം ഭേദഗതി) ബിൽ,  അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ഏപ്രിൽ 17-ന് നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഈ ബിൽ പാസാക്കാൻ ആവശ്യമായ അംഗബലം സർക്കാരിന് ലഭിച്ചിരുന്നില്ല.

നവംബർ 30 മുതൽ പ്രത്യേക പാർലമെന്റ് സമ്മേളനം; നിർണായക ബില്ലുകൾ അവതരിപ്പിക്കുമോ എന്ന് ആകാംഷ

Indian Parliament

Updated On: 

26 Nov 2026 | 10:27 PM

ഡൽഹി: പാർലമെന്റ് പ്രത്യേക സമ്മേളനം നവംബർ 30 മുതൽ ചേരുമെന്ന് അറിയിപ്പ്. കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് സമ്മേളനം ചെയ്യുക. മുപ്പതാം തീയതി തിങ്കളാഴ്ച ലോക്സഭയും ഡിസംബർ 2 ബുധനാഴ്ച രാജ്യസഭയുമാണ് ചേരുക. അത്യാവശ്യം സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനും സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർത്ഥിച്ചിട്ടുണ്ട് എന്നാണ് പാർലമെന്ററി മന്ത്രി അറിയിക്കുന്നത്. എന്നാൽ സമ്മേളനത്തിന്റെ അജണ്ട ഇതുവരെ വ്യക്തമായിട്ടില്ല.

പി.ടി.ഐ (PTI) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ബന്ധിച്ച കാര്യം ചർച്ച ചെയ്തിരുന്നു. എല്ലാ മന്ത്രാലയങ്ങളോടും സജ്ജരായിരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഓഗസ്റ്റ് 13-ന് ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് ശേഷം, 100 ദിവസത്തിലേറെ പിന്നിട്ടിട്ടും മൺസൂൺ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നില്ല .

Also Read: വികസിത ഭാരതം; 2047-ലേക്കുള്ള ഇന്ത്യയുടെ വഴികാട്ടി ഭരണഘടന- പ്രധാനമന്ത്രി

മണ്ഡല പുനർനിർണ്ണയവുമായും അഥവാ ഡീലിമിറ്റേഷൻ, വനിതാ സംവരണം നടപ്പാക്കലുമായും ബന്ധപ്പെട്ട, നിർദ്ദിഷ്ട ഭരണഘടനാ (131-ാം ഭേദഗതി) ബിൽ,  അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ഏപ്രിൽ 17-ന് നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഈ ബിൽ പാസാക്കാൻ ആവശ്യമായ അംഗബലം സർക്കാരിന് ലഭിച്ചിരുന്നില്ല. ഒരു ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ, സഭയിൽ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 543 അംഗങ്ങളുള്ള നിലവിലെ ലോക്‌സഭയിൽ, ഇതിനായി 361 വോട്ടുകൾ ആവശ്യമാണ്.

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും ഈ സമ്മേളനത്തിൽ കൊണ്ടുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ, ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വനിതാ സംവരണവുമായി ബന്ധപ്പെട്ട് ചില പ്രധാന പരാമർശങ്ങൾ നടത്തിയിരുന്നു. ‘രാഹുൽ ഗാന്ധിയോട് എനിക്ക് പറയാനുള്ളത് ഇതാണ് – ഈ രാജ്യത്തെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പായും ലഭിക്കണമെന്നത് ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) ഞങ്ങളുടെ നേതാവായ നരേന്ദ്ര മോദിയുടെയും ദൃഢനിശ്ചയമാണ്; ഞങ്ങളെ തടയാൻ നിങ്ങൾക്ക് കഴിയില്ല.’ എന്നാണ് അമിത് ഷാ പറഞ്ഞത്.

English Summary

It has been announced that a special session of Parliament will convene starting November 30. This was announced by the Union Minister for Parliamentary Affairs, Kiren Rijiju. The session will be held from November 30 to December 3. The Lok Sabha will meet on Monday, the 30th, while the Rajya Sabha will convene on Wednesday, December 2.

Loading...
Unable to load recommendations.
Follow Us
Related Stories
തിരുപ്പതി ക്ഷേത്രത്തിന് 206 കോടി രൂപയുടെ സ്വർണ്ണക്കാഴ്ച; 121 കിലോ സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ച് ദമ്പതികൾ
Tata – Leyland: ടാറ്റക്ക് പകരം ലൈലാൻഡ്! സിം​ഗൂരിൽ ബി.ജെ.പി സർക്കാരിന്റെ വൻ നീക്കം
അമ്മാവൻ്റെ മകനുമായി പ്രണയം; വിവാഹനിശ്ചയത്തിന് തലേന്ന് 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
8 കൊല്ലം പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ അമ്മയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ
വികസിത ഭാരതം; 2047-ലേക്കുള്ള ഇന്ത്യയുടെ വഴികാട്ടി ഭരണഘടന- പ്രധാനമന്ത്രി
ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ പിടിയിൽ; ലക്ഷ്യം 6 കോടിയുടെ ബിസിനസ്സും 2 കോടിയുടെ ഇൻഷുറൻസും
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ