Strawberry Moon: ആകാശത്ത് വിസ്മയം തീർക്കാൻ സ്ട്രോബറി മൂൺ; എങ്ങനെ എവിടെ കാണാം?
Strawberry Moon June 2025: നാസയും ഓൾഡ് ഫാർമേഴ്‌സ് അൽമാനാക്കും അനുസരിച്ച്, ഈ വർഷത്തിലെ ആറാമത്തെ പൂർണ്ണചന്ദ്രനാണ് സ്ട്രോബെറി മൂൺ. ഈ ചന്ദ്രവിസ്മയം എവിടെ എപ്പോൾ ദൃശ്യമാകുമെന്ന് പരിശോധിക്കാം.

ആകാശത്ത് പ്രകാശവിസ്മയം തീർക്കാൻ സ്ട്രോബറി മൂൺ എത്തുന്നു. നാസയും ഓൾഡ് ഫാർമേഴ്‌സ് അൽമാനാക്കും അനുസരിച്ച്, ഈ വർഷത്തിലെ ആറാമത്തെ പൂർണ്ണചന്ദ്രനാണ് സ്ട്രോബെറി മൂൺ. ജൂൺ 10 ചന്ദ്രോദയ സമയമായ വൈകുന്നേരം 06:44 മുതൽ സ്ട്രോബറി മൂൺ ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. സ്ട്രോബെറി സൂപ്പർമൂൺ, മീഡ്, ഹണി, അല്ലെങ്കിൽ റോസ് മൂൺ എന്നിങ്ങനെ ലോകമെമ്പാടുമുള്ള വ്യത്യസ്ത പേരുകളിൽ ഈ പ്രതിഭാസം അറിയപ്പെടുന്നു.
എന്താണ് സ്ട്രോബറി മൂൺ?
ജൂണ്‍മാസത്തിലെ ഫുള്‍മൂണ്‍ പ്രതിഭാസത്തെയാണ് സ്ട്രോബെറി മൂണ്‍ എന്ന് പറയുന്നത്. ചന്ദ്രന്‍റെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രന്‍.
ചന്ദ്രന്റെ നിറവുമായി സ്ട്രോബെറി മൂണിന് ഒരു ബന്ധവുമില്ല. വടക്കുകിഴക്കൻ വടക്കേ അമേരിക്കയിലെ അൽഗോൺക്വിൻ ഗോത്രങ്ങളിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. കാട്ടു സ്ട്രോബെറി വിളവെടുപ്പിന് തയ്യാറായി എന്നതിന്റെ സൂചനയായി ഈ സമയത്തെ പൂർണ്ണചന്ദ്രനെ അവർ കണ്ടു. സീസണൽ സംഭവങ്ങളെ അടിസ്ഥാനമാക്കി പൂർണ്ണചന്ദ്രന്മാർക്ക് പേരിടുന്ന പാരമ്പര്യം പണ്ട് മുതേല കണ്ടുവരുന്നതാണ്.
വർഷത്തിലെ മറ്റ് പൂർണ്ണചന്ദ്രന്മാർ
പ്രകൃതിദത്തവും കാർഷികവുമായ ചക്രങ്ങളുടെ പേരിലറിയപ്പെടുന്ന നിരവധി പൂർണ്ണചന്ദ്രന്മാരിൽ ഒന്നാണ് സ്ട്രോബെറി മൂൺ. അത്തരത്തിലുള്ള മറ്റ് പൂർണ്ണചന്ദ്രന്മാർ ഏതെല്ലാമെന്ന് നോക്കാം,
വുൾഫ് മൂൺ (ജനുവരി): ശൈത്യകാലത്തിന്റെ മധ്യത്തിൽ ചെന്നായ്ക്കൾ ഓരിയിടുന്ന ബന്ധപ്പെട്ടിരിക്കുന്നു.
സ്നോ മൂൺ (ഫെബ്രുവരി): കനത്ത മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ടത്.
വേം മൂൺ (മാർച്ച്): മണ്ണിൽ മണ്ണിരകൾ പ്രത്യക്ഷപ്പെടുമ്പോൾ.
പിങ്ക് മൂൺ (ഏപ്രിൽ): വിരിഞ്ഞുനിൽക്കുന്ന പിങ്ക് കാട്ടുപൂക്കളുടെ പേരിലാണ് ഈ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നത്.
ബക്ക് മൂൺ (ജൂലൈ): മാനുകളിൽ പുതിയ കൊമ്പുകളുടെ വളർച്ചയെ സൂചിപ്പിക്കുന്നു.
ഹാർവെസ്റ്റ് മൂൺ (സെപ്റ്റംബർ/ഒക്ടോബർ): വിളവെടുപ്പ് കാലത്തെ പൂർണ്ണചന്ദ്രൻ
കോൾഡ് മൂൺ (ഡിസംബർ): ശൈത്യകാലത്തിന്റെ ആരംഭം.