AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Man’s Murder In Meghalaya: മധുവിധുവിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവം: അരുംകൊലയുടെ ചുരുളഴിക്കാൻ പോലീസ്

Honeymoon Murder Case: ഇൻഡോർ‍ സ്വദേശിയായ രാജാ രഘുവംശിയെ ആണ് ഭാര്യ സോനം കൊലപ്പെടുത്തിയത്. കൊലപാതകം നടത്താൻ സഹായിച്ച ആൺ സുഹൃത്ത് എന്ന് കരുതുന്ന രാജ് സിങ് കുഷ്‌വാഹയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Man’s Murder In Meghalaya: മധുവിധുവിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവം: അരുംകൊലയുടെ ചുരുളഴിക്കാൻ പോലീസ്
Man Murder In Meghalaya
sarika-kp
Sarika KP | Updated On: 10 Jun 2025 14:17 PM

ലക്നൗ: മധുവിധു ആഘോഷിക്കുന്നതിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ സോനം രഘുവംശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത സോനത്തെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

ഇൻഡോർ‍ സ്വദേശിയായ രാജാ രഘുവംശിയെ ആണ് ഭാര്യ സോനം കൊലപ്പെടുത്തിയത്. കൊലപാതകം നടത്താൻ സഹായിച്ച ആൺ സുഹൃത്ത് എന്ന് കരുതുന്ന രാജ് സിങ് കുഷ്‌വാഹയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read:ഹണിമൂണിനിടെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്; ഭാര്യ അടക്കം അടക്കം നാലുപേർ പിടിയിൽ

കഴിഞ്ഞ മാസം പതിനൊന്നാം തീയതിയായിരുന്നു രാജയും സോനവും തമ്മിലുള്ള വിവാഹം. തുടർന്ന് മധുവിധു ആഘോഷിക്കാനായി വീട്ടിൽ നിന്ന് തിരിച്ച ഇവരെ മേയ് 23-ന് മേഘാലയയില്‍ വച്ച് കാണാതായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ രാജയുടെ മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. വാടകയ്‌ക്കെടുത്ത സ്‌കൂട്ടറും അവിടെനിന്ന് ലഭിച്ചിരുന്നു. രാജിന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടരുന്നു.

പിന്നീട് നടത്തിയ തിരച്ചലിൽ ഉത്തര്‍ പ്രദേശിലെ ഘാസിപുരിൽ നിന്നാണ് സോനത്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അവിടെ വെച്ച് അവർ കീഴടങ്ങിയതായാണ് പോലീസ് പറയുന്നത്. എന്നാൽ ഭർത്താവിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് യുവതി പോലീസിൽ മൊഴി നൽകി. തന്റെ ആഭരണങ്ങൾ കൈക്കലാക്കാൻ എത്തിയ അക്രമിസംഘം ആക്രമിക്കുമ്പോഴാണ്‌ ഭർത്താവ് കൊല്ലപ്പെട്ടതെന്നും തനിക്ക് മറ്റൊന്നും ഓർമ്മയില്ലെന്നുമാണ് സോനം പറയുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ ഗാസിപൂരിൽ ഉപേക്ഷിച്ചതായും യുവതി ആരോപിക്കുന്നു.

രാജ് സിങ് കുഷ്‌വാഹയുമായുള്ള അടുപ്പമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇയാളുമായുള്ള വിവാഹബന്ധം എതിർത്ത കുടുംബം രാജാ രഘുവംശിയുമായി വിവാ​ഹം നടത്തി. പിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അതേസമയം രാജാ രഘുവൻശിയുടെ സംസ്കാര ചടങ്ങുകളിൽ സോനത്തിന്റെ പിതാവിനൊപ്പം രാജ് സിങ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.