AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ

Actress Gauthami Nair: പണ്ട് കാലത്തെ അപേക്ഷിച്ച്, ഇന്നത്തെ സിനിമകള്‍ കാണുമ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ എന്ന് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.

Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Gauthami NairImage Credit source: social media
sarika-kp
Sarika KP | Published: 05 Dec 2025 16:24 PM

മലയാളി സിനിമ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടി ഗൗതമി നായരുടെത്. സെക്കന്‍റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായാണ് താരം വെള്ളിത്തിരയില്‍ എത്തുന്നത്. ഇതിനു ശേഷം ഡയമണ്ട് നെക്‌ലസ് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് അധികം സിനിമകളിലൊന്നും കണ്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നുണ്ടെന്നാണ് ഗൗതമി നായര്‍ പറയുന്നത്. പണ്ട് കാലത്തെ അപേക്ഷിച്ച്, ഇന്നത്തെ സിനിമകള്‍ കാണുമ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ എന്ന് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Also Read:‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത

പണ്ടത്തെ സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും സിനിമ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ ഇന്ന് തനിക്ക് ചുറ്റുമുള്ള പല നടിമാരും നല്ല സിനിമ കിട്ടാത്തതു കൊണ്ട് കഷ്ടപ്പെടുകയാണ് എന്നാണ് ഗൗതമി പറയുന്നത്. ഇപ്പോൾ റിലീസാകുന്ന പത്ത് സിനിമകൾ നോക്കിയാൽ രണ്ടിലോ മൂന്നിലോ മാത്രമേ കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളുള്ളൂ. അതെന്തുകൊണ്ടാണെന്നും നമുക്കിവിടെ നടിമാര്‍ ഇല്ലാത്തതുകൊണ്ടല്ലല്ലോ എന്നും നടി ചോദിക്കുന്നു.

നമ്മുക്ക് ചുറ്റും എത്ര കഥകളുണ്ട്. രണ്ട് മണിക്കൂറും അവരെ തന്നെ കാണിക്കണം എന്നല്ല പറയുന്നതെന്നും അവര്‍ക്കും ചെയ്തുകാണിക്കാന്‍ എന്തെങ്കിലും വേണം എന്നാണ് നടി പറയുന്നത്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇവിടെ കുറവില്ല. തിരക്കഥ കിട്ടാത്തതിന്റെ പ്രശ്‌നമാണെന്നാണ് തോന്നുന്നതെന്നാണ് ഗൗതമി പറയുന്നത്. താൻ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും പക്ഷെ പല സിനിമകള്‍ക്കും നോ പറയേണ്ടി വന്നതു കൊണ്ടാണ് സിനിമകള്‍ കുറഞ്ഞതെന്നും ഗൗതമി പറയുന്നു. നോ പറയേണ്ടി വന്നതിൽ കുറ്റബോധം ഒന്നുമില്ല. വളരെ മികച്ച ആകാംഷ തോന്നുന്ന കഥാപാത്രം ലഭിക്കാന്‍ വേണ്ടിയാണ് താനിപ്പോള്‍ കാത്തിരിക്കുന്നത് എന്നും താരം പറയുന്നു.