5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lok Sabha Election 2024: ഏഴാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന്; അവസാനഘട്ടത്തിൽ 57 മണ്ഡലങ്ങൾ, ബിജെപിക്ക് നിർണായകം

Lok Sabha Election 2024 seventh phase: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെ ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങൾ അവസാനഘട്ടത്തിൽ ജനവിധി തേടുന്നത്.

Lok Sabha Election 2024: ഏഴാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന്; അവസാനഘട്ടത്തിൽ 57 മണ്ഡലങ്ങൾ, ബിജെപിക്ക് നിർണായകം
Follow Us
neethu-vijayan
Neethu Vijayan | Published: 01 Jun 2024 06:26 AM

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ഇന്ന്. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 57 മണ്ഡലങ്ങളാണ് പോളിങ് നടക്കുന്നത്. കൂടാതെ ഈ ഘട്ടം ബിജെപിക്ക് ഏറെ നിർണായകമാണ്. ഉത്തർപ്രദേശ്, ബിഹാർ, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാൾ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെ ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങൾ അവസാനഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിനെ കൂടാതെ ആറ് ഘട്ടത്തിലും വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളായ ബംഗാളിലെ ഒൻപത് മണ്ഡലങ്ങളിലും ബിഹാറിലെ എട്ടും മണ്ഡലങ്ങളിലും എഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

ഹിമാചൽപ്രദേശിലെ നാലും ഝാർഖണ്ഡിലെ മൂന്ന്, ഒഡീഷയിലെ ആറ്, പഞ്ചാബിലെ 13, ചണ്ഡീഗഡിലെ ഒരു മണ്ഡലവും ഈ ഘട്ടത്തിൽ വിധിയെഴുതുക. ഏഴാം ഘട്ടത്തിൽ 904 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 328 സ്ഥാനാർത്ഥികൾ പഞ്ചാബിൽ നിന്നുള്ളവരാണ്. ഉത്തർപ്രദേശ് 144, ബിഹാർ 134, പശ്ചിമബംഗാൾ 124, ഒഡീഷ 66, ഝാർഖണ്ഡ് 52, ഹിമാചൽപ്രദേശ് 37, ചണ്ഡീഗഢിൽ 19 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക.

യുപി, ബിഹാർ, ഒഡിഷ, പഞ്ചാബ്

ഹിന്ദി ഹൃദയ ഭൂമിയായ ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഏഴാമത്തെ ഘട്ടത്തിൽ 28 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ 13 സീറ്റുകൾ പഞ്ചാബിലാണ്. 2019-ലെ ഏഴാം ഘട്ടത്തിൽ ഹിന്ദി ഹൃദയഭൂമിയിൽ തിരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളിൽ 26 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. ആ വിജയം ഇത്തവണയും ബിജെപിക്ക് ലഭിക്കുമോ എന്നത് കണ്ടറിയണം.

യുപിയിൽ സമാജ്‌വാദി പാർട്ടി കോൺഗ്രസ് സഖ്യമാണ് ബിജെപിക്ക് എതിരായി നിൽക്കുന്നത്. പൂർവാഞ്ചൽ മേഖലയിലാണ് ഈ സഖ്യം കൂടുതൽ ശക്തം. മോദി നേരിട്ട് മത്സരിക്കുന്ന വരാണസി മണ്ഡലവും ഈ മേഖലയിലുൾപ്പെടുന്നതാണ്. ഇവിടെ അപ്ന ദൾ ഉൾപ്പെടെയുള്ള ചെറുപാർട്ടികൾക്കും ശക്തമായ സ്വാധീനമുണ്ട്.

ബിഹാറിലെ അവസാനഘട്ടത്തിൽ എട്ടു സീറ്റുകളിലും കഴിഞ്ഞ തവണ ബിജെപി ആണ് വിജയിച്ചത്. എന്നാൽ 2020-ൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകൾ ഉൾപ്പെടുന്ന റൊഹ്താസ് മേഖലയിൽ വിജയിച്ചത് ആർജെഡി ആണെന്നത് ശ്രദ്ധേയമാണ്.

ബംഗാളിൽ കഴിഞ്ഞ തവണ ആറാം ഘട്ടം കഴിയുമ്പോഴേക്ക് 42 സീറ്റിൽ 18ഉം നേടി ബിജെപിയാണ് മുന്നിൽ ഉണ്ടായിരുന്നത്. ഏഴാം ഘട്ടത്തിൽ പോളിംഗ് നടന്നപ്പോൾ ഒൻപത് സീറ്റുകളിലും വിജയച്ചുകൊണ്ട് തൃണമൂൽ വിജയിച്ചു. ശേഷം തൃണമൂൽ 22, ബിജെപി 18 എന്ന നിലയിലേക്കെത്തി.

പഞ്ചാബിലെ 13 സീറ്റുകളിലാണ് ഈ ഘട്ടത്തിൽ വോട്ടിങ് നടക്കുന്നത്. 2019-ൽ രണ്ടു സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇത്തവണ കർഷക സമരമുൾപ്പെടെയുള്ള വിഷയങ്ങൾ പഞ്ചാബിൽ ചർച്ചയാണ്. ആം ആദ്മിയും കോൺഗ്രസും ശക്തമായാണ് തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്.

ബിജെപിയെ സംബന്ധിച്ച് ഏഴാം ഘട്ടം ഏറെ നിർണായകമായിരിക്കും. ബിജെപിക്ക് സീറ്റുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷ സഖ്യവും നിൽക്കുന്നത്.

Latest News