Viral video : ചത്തെന്നു കരുതി, കോലുകൊണ്ടു കുത്തിയപ്പോൾ കുതിച്ചു ചാടി, ഈ മുതലയാണ് ഇപ്പോൾ താരം
The Viral video clip of a crocodile: "നിങ്ങൾ നിങ്ങളുടെ കാര്യങ്ങളുമായി പോകുമ്പോൾ ഒരാൾ വന്ന് നിങ്ങളുടെ മുഖത്ത് ഒരു കോലുകൊണ്ട് കുത്തുന്നത് സങ്കൽപ്പിക്കുക." എന്ന് മുതലയുടെ ഭാഗം പിടിച്ചവരും ഉണ്ട്. ഈ അനുഭവത്തോടെ ചത്ത മുതലയെ കണ്ടാൽ എന്തു ചെയ്യണം എന്നു പഠിച്ചില്ലേ എന്നാണ് ഒരാൾ ചോദിച്ചത്.

Crocodile
ന്യൂഡൽഹി: ഇപ്പോൾ സെഷ്യൽ മീഡിയയിൽ ട്രെൻഡിങ് ഒരു മുതലയും അതിന്റെ വാലിൽ പിടിച്ച് സാഹസത്തിനിറങ്ങിയ യുവാവും. വൈറൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടവർ എട്ടു മില്യൺ.
നദിയിൽ ശവം പോലെ കിടക്കുകയായിരുന്ന മുതലയുടെ വാലിൽ പിടിച്ച് സാഹസം കാണിച്ച യുവാവിനാണ് എട്ടിന്റെ കിട്ടിയത്. അനങ്ങാതെ കിടന്നിരുന്ന മുതല ചത്തതാണെന്ന് കരുതിയാണ് യുവാവ് വാലിൽ പിടിച്ചു. അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ മറ്റൊരാൾ ഒരു കോലെടുത്ത് മുതലയുടെ ശരീരത്തിൽ കുത്തി. ഇതോടെ മുതല ഞെട്ടി എഴുന്നേറ്റു.
കുതിച്ചു ചാടിയ മുതലയിൽ നിന്ന് തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
ഇത് ഇങ്ങനെയാകും എന്ന് അറിയാമായിരുന്നിട്ടും ഞാൻ ഞെട്ടിപ്പോയി എന്നാണ് ഒരാൾ കമന്റ് ചെയ്തത്. “അവൻ ചത്തിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു, കാരണം വയറ് മുകളിലാണെങ്കിൽ സാധാരണയായി ചത്തതാകും.” ഇങ്ങനെ മറ്റൊരാൾ കുറിച്ചു,
“ഇൻസ്റ്റാഗ്രാമിൽ ഞാൻ മുൻപ് കണ്ട വീഡിയോകളിൽവെച്ച് ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നിട്ടും എന്നെ ഞെട്ടിച്ച ആദ്യത്തെ വീഡിയോ ഇതാണ്,” മറ്റൊരാൾ അഭിപ്രായപ്പെട്ടു.
“നിങ്ങൾ അതിനെ കൊന്നില്ലെങ്കിൽ, അത് ജീവിച്ചിരിപ്പുണ്ടെന്ന് കരുതുക.” എന്നാണ് രസകരമായ മറ്റൊരു അഭിപ്രായം.
“നിങ്ങൾ നിങ്ങളുടെ കാര്യങ്ങളുമായി പോകുമ്പോൾ ഒരാൾ വന്ന് നിങ്ങളുടെ മുഖത്ത് ഒരു കോലുകൊണ്ട് കുത്തുന്നത് സങ്കൽപ്പിക്കുക.” എന്ന് മുതലയുടെ ഭാഗം പിടിച്ചവരും ഉണ്ട്. ഈ അനുഭവത്തോടെ ചത്ത മുതലയെ കണ്ടാൽ എന്തു ചെയ്യണം എന്നു പഠിച്ചില്ലേ എന്നാണ് ഒരാൾ ചോദിച്ചത്. എന്തായാലും വീഡിയോയ്ക്ക് നിരവധി ലൈക്കും വ്യൂവേഴ്സും കമന്റുമാണ് ലഭിച്ചിരിക്കുന്നത്.