Viral Video: ഇതെന്താ മച്ചമ്പീ! ചൂട് കുറയ്ക്കാന്‍ ഐസ് ബാത്ത് തന്നെ ശരണം
Ice Bathing Viral Video: കുളിക്കുന്ന സമയത്ത് ഷവറിന് താഴെ ഐസ് കട്ടകള്‍ ഒരു പാത്രത്തിലിട്ട് അതിലേക്ക് വെള്ളം വീഴ്ത്തുകയാണ് ഇയാള്‍. ഐസ് കട്ടകളില്‍ എത്തി താഴേക്ക് പതിക്കുന്ന വെള്ളം സ്വാഭാവികമായും തണുക്കുന്നു.

വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ നമ്മള്‍ പല വിദ്യകളും പരീക്ഷിക്കാറുണ്ട്. ചൂട് കുറയ്ക്കാനായി ഒന്ന് കുളിക്കാമെന്ന് കരുതിയാന്‍ അവിടെയും രക്ഷയില്ല. വെയിലേറ്റ് ടാങ്കില്‍ സംഭരിച്ചിരിക്കുന്ന വെള്ളം സ്വാഭാവികമായും ചൂടാകും. എന്നാല്‍ അങ്ങനെ ടാങ്കില്‍ നിന്ന് വരുന്ന വെള്ളത്തെ തണുപ്പിക്കാന്‍ ഒരു യുവാവ് സ്വീകരിച്ച വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുളിക്കുന്ന സമയത്ത് ഷവറിന് താഴെ ഐസ് കട്ടകള്‍ ഒരു പാത്രത്തിലിട്ട് അതിലേക്ക് വെള്ളം വീഴ്ത്തുകയാണ് ഇയാള്‍. ഐസ് കട്ടകളില്‍ എത്തി താഴേക്ക് പതിക്കുന്ന വെള്ളം സ്വാഭാവികമായും തണുക്കുന്നു. ഇതോടെ ചൂടുവെള്ളത്തില്‍ കുളിക്കേണ്ട സാഹചര്യത്തെയാണ് ഇയാള്‍ മറികടന്നിരിക്കുന്നത്.




സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ
View this post on Instagram
ചൂടിനെ തരണം ചെയ്യാന്‍ മനുഷ്യന്‍ പല വഴികള്‍ പരീക്ഷിക്കാറുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യമായാണെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. എന്തായാലും യുവാവ് പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. എന്തുകൊണ്ട് തനിക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ല എന്നാണ് പലരും വീഡിയോക്ക് താഴെ കുറിക്കുന്നത്.
ഇത്തരമൊരു ബുദ്ധി പറഞ്ഞ് തന്നതിന് യുവാവിന് ആളുകള്‍ നന്ദി പറയുന്നുമുണ്ട്. തങ്ങള്‍ ചൂട് കാരണം ബുദ്ധിമുട്ടുകയായിരുന്നു എന്നും ഈയൊരു വിദ്യ തങ്ങള്‍ക്ക് പറഞ്ഞു തന്നതിന് നന്ദിയെന്നും ആളുകള്‍ കുറിക്കുന്നു.