Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ

Tirupati Laddu CBI Report: തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. കൃത്രിമ നെയ്യ് ആണ് ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചതെന്നും സിബിഐ പറയുന്നു.

Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ

തിരുപ്പതി ലഡ്ഡു

Published: 

30 Jan 2026 | 05:01 PM

തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തൽ. ലഡ്ഡു നിർമ്മാണത്തിൽ ബീഫ് കൊഴുപ്പോ പന്നിക്കൊഴുപ്പോ ഉപയോഗിച്ചിട്ടില്ലെന്നും കൃത്രിമ നെയ്യ് ആണ് ആണ് ഉപയോഗിച്ചതെന്നും ലഡ്ഡു കുംഭകോണം അന്വേഷിക്കുന്ന സിബിഐ പറയുന്നു. തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമാങ്ങൾക്ക് ഇതോടെ ഒരു പരിധിവരെ അവസാനമാവുകയാണ്.

ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായം ചേർത്തിട്ടുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിൽ സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറി ഒന്നാം പ്രതിയായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Also Read: Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത

ലഡ്ഡു കുംഭകോണത്തിൽ നടന്നത് 250 കോടി രൂപയുടെ അഴിമതിയാണെന്ന് കുറ്റപത്രത്തിൽ സിബിഐ പറയുന്നു. 15 മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടാവാമെന്ന ആരോപണവും ഉയർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമാണ് ഈ ആരോപണം ഉയർത്തിയത്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ഈ ആരോപണം വഴിവച്ചു. എന്നാൽ, ഈ ആരോപണം ശരിയല്ലെന്നാണ് സിബിഐ കണ്ടെത്തൽ.

2019നും 2024നും ഇടയിൽ വിതരണം ചെയ്ത നെയ്യിൽ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ പറയുന്നു. ഇക്കാലയളവിൽ 250 കോടിയോളം വിലവരുന്ന 68 ലക്ഷം കിലോ കൃത്രിമ നെയ്യാണ് ക്ഷേത്രത്തിൽ വാങ്ങിയത്. തനത് രീതിയിൽ ഉത്പാദിപ്പിക്കപ്പെട്ട നെയ്യല്ല ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത്. പാം ഓയിലും മറ്റ് ജൈവ എണ്ണകളും ചില രാസപദാർത്ഥങ്ങളും ചേർത്തുണ്ടാക്കിയ കൃത്രിമ നെയ്യ് ആണ് ലഡ്ഡു നിർമ്മാണത്തിനായി ഉപയോഗിച്ചത്. പശുവിൻ നെയ്യിന് സമാനമായ നിറവും മണവും ലഭിക്കാനായി ഈ നെയ്യിൽ ചില കൃത്രിമ ചേരുവകളും ഉപയോഗിച്ചു.

 

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ