തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കും;പൊതുജനങ്ങൾക്കും ദർശനം, മലയിൽ കേന്ദ്ര സേനയെ വിന്യസിച്ചു!

കാർത്തിക ദീപത്തോടനുബന്ധിച്ച് മലമുകളിലുള്ള ദീപത്തുണുകളിൽ വിളക്ക് കൊളുത്തണം എന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു.മധുര ഹൈക്കോടതിയും ഇത് നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നവംബർ 24ന് ഉച്ചിപിള്ളയാർ ക്ഷേത്രത്തിനു സമീപത്തുള്ള തൂണിൽ മാത്രമാണ് പതിവുപോലെ വിളക്ക് കൊളുത്തിയത്.കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കളക്ടർ, ജില്ലാ എസ് പി എന്നിവരുൾപ്പെടെ 13 പേർക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.

തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കും;പൊതുജനങ്ങൾക്കും ദർശനം, മലയിൽ കേന്ദ്ര സേനയെ വിന്യസിച്ചു!

Central Security Forces Have Been Deployed In Tirupparankundram

Updated On: 

28 Nov 2026 | 08:11 AM

മധുര: സുപ്രീംകോടതിയുടെ കർശന ഉത്തരവിനെ തുടർന്ന് തിരുപ്പറംകുണ്ഡ്രം മലമുകളിലുള്ള ദീപ തൂണിൽ ഇന്ന് വൈകുന്നേരം കാർത്തിക ദീപം തെളിയിക്കും. ഇതുമായി ബന്ധപ്പെട്ട നിരവധി സംഭാവവികാസങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മലമുകളിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കാർത്തിക ദീപത്തോടനുബന്ധിച്ച് മലമുകളിലുള്ള ദീപത്തുണുകളിൽ വിളക്ക് കൊളുത്തണം എന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു.

മധുര ഹൈക്കോടതിയും ഇത് നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നവംബർ 24ന് ഉച്ചിപിള്ളയാർ ക്ഷേത്രത്തിനു സമീപത്തുള്ള തൂണിൽ മാത്രമാണ് പതിവുപോലെ വിളക്ക് കൊളുത്തിയത്.മലമുകളിലുള്ള തൂണിൽ വിളക്ക് തെളിയിക്കാത്തതിനെത്തുടർന്ന് മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ കോടതിയിൽ 17 പേജ് ഉള്ള റിപ്പോർട്ട് സമർപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

ALSO READ:തിരുപ്പതി ക്ഷേത്രത്തിന് 206 കോടി രൂപയുടെ സ്വർണ്ണക്കാഴ്ച; 121 കിലോ സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ച് ദമ്പതികൾ

പിന്നാലെ കേസ് ഇന്നലെ അതായത് നവംബർ 27ന് വീണ്ടും പരിഗണിച്ചപ്പോൾ വിളക്ക് തെളിയിക്കേണ്ടത് തന്റെ ചുമതലയല്ലെന്ന് കളക്ടർ വാദിച്ചത് ജഡ്ജിമാരുടെ കടുത്ത അതൃപ്തിക്ക് കാരണമാവുകയും കാർത്തിക ദീപം ഉത്സവം തുടരുന്ന സാഹചര്യത്തിൽ നവംബർ 28ന് അതായത് ഇന്ന് തന്നെ കുന്നിൻ മുകളിലുള്ള ദീപത്തുണുകളിൽ വിളക്ക് തെളിയിക്കണമെന്നും ഭക്തർക്ക് ദർശനം നടത്താനുള്ള അനുമതി നൽകണമെന്നും കോടതി ഉത്തരവിട്ടു.

13 ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ നോട്ടീസ് നൽകി….

അതേസമയം കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കളക്ടർ, ജില്ലാ എസ് പി എന്നിവരുൾപ്പെടെ 13 പേർക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ക്ഷേത്ര ട്രസ്റ്റിമാരെ പിരിച്ചുവിടാനും ക്ഷേത്രഭരണം വിരമിച്ച ജഡ്ജിമാരായ എസ് വൈദ്യനാഥൻ, പാർത്ഥിപൻ എന്നിവരെ ഏൽപ്പിക്കാനും കോടതി നിർദ്ദേശം നൽകി. കൂടാതെ മലമുകളിലുള്ള സിക്കന്ദർ ദർഗയുടെ സുരക്ഷയ്ക്ക് യാതൊരു തടസവും ഉണ്ടാകരുതെന്നും കോടതി പ്രത്യേകം ഓർമിപ്പിച്ചു. ക്ഷേത്രപ്രദേശങ്ങളും ദർ​ഗയും വേർതിരിക്കുന്നതിനായി വേലി സ്ഥാപിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

കൂടാതെ മലയുടെ സുരക്ഷാ ചുമതല അടിയന്തരമായി ഏറ്റെടുക്കുന്നതിന് വേണ്ടി കോടതി സിആർപിഎഫിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമാൻഡന്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ സിആർപിഎഫ് പതിനഞ്ചാം ബറ്റാലിയനിലെ 130 സൈനികർ ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും മധുരയിൽ എത്തി. ഇവർക്ക് പുറമേ 40 സൈനികർ കൂടിതിരുപ്പറംകുണ്ഡ്രത്ത് എത്തിച്ചേർന്നിട്ടുണ്ട്. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മൂന്നു വനിതാ ഉദ്യോഗസ്ഥരും ആണ് സുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ചെന്നൈ. ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിളിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY

Following a strict directive from the Supreme Court, the Karthika Deepam will be lit this evening on the lamp pillar atop the hill at Thirupparankundram. Due to a tense situation in the area—stemming from a series of recent developments—central security forces have been deployed on the hilltop and its surrounding regions. The Supreme Court had previously issued an interim order mandating that lamps be lit on the pillars atop the hill in observance of Karthika Deepam.

Loading...
Unable to load recommendations.
Follow Us
Related Stories
Hyderabad Human Egg Trafficking: സ്ത്രീകൾക്ക് 30,000 രൂപ വരെ; ഹൈദരാബാദിൽ അനധികൃത അണ്ഡവിൽപ്പന; പ്രമുഖ ഫെർട്ടിലിറ്റി സെൻ്റർ ഡയറക്ടർമാർ പിടിയിൽ
ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണികിട്ടും; ഇനി ആറിരട്ടി തുക നൽകണം; കർശന നടപടിയുമായി കേന്ദ്രം
Bengaluru Traffic: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പുതിയ പരിഹാരം; കനകപുര റോഡിൽ രണ്ട് ഫ്ലൈഓവറുകൾ
വനിതാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ച കേസ്: വിജയ് സർക്കാരിന്റെ ‘സ്വന്തം’ എംഎൽഎ അറസ്റ്റിൽ
CM Chandrababu Naidu: സീറ്റ് വർദ്ധനവ് ഒരു സംസ്ഥാനത്തിനും നഷ്ടമുണ്ടാക്കില്ല; ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
വഡോദര വ്യോമ താവളം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതി; ജെയ്ഷെ മുഹമ്മദ് ഭീകരൻ എകെ-47 തോക്കുമായി ഗുജറാത്തിൽ പിടിയിൽ
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?