AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ahmedabad Dosa Tragedy: ദോശ കഴിച്ച് രണ്ടു കുട്ടികൾ മരിച്ചു; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Ahmedabad Dosa Tragedy 2 children death:മൂന്നുമാസവും നാലു വയസ്സും പ്രായമുള്ള രണ്ടു കുട്ടികളാണ് മരിച്ചത്. ദോശ കഴിച്ച ഇവരുടെ മാതാപിതാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിച്ച ദോശ മാവ് കൊണ്ടാണ് ഇവർ ദോശ ഉണ്ടാക്കിയത്. ഭക്ഷണത്തിൽ മായം കലർന്നിട്ടുണ്ടാകുമെന്നാണ് കുടുംബം ആരോപിക്കുന്നത്.....

Ahmedabad Dosa Tragedy: ദോശ കഴിച്ച് രണ്ടു കുട്ടികൾ മരിച്ചു; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 28 Apr 2026 | 03:03 PM

അഹമ്മദാബാദ്: ഭക്ഷ്യവിഷബാധയെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. വീട്ടിൽ ഉണ്ടാക്കിയ ദോശ കഴിച്ചാണ് കുട്ടികൾ മരണപ്പെട്ടത്. ദോശ കഴിച്ച ഇവരുടെ മാതാപിതാക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സമീപത്തുള്ള ഒരു കടയിൽ നിന്നും വാങ്ങിച്ച റെഡിമെയ്ഡ് ദോശമാവ് കൊണ്ടാണ് ഇവർ ദോശ ഉണ്ടാക്കിയതെന്ന് കുടുംബം പറയുന്നു. ദോശ ഉണ്ടാക്കി കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി.

ALSO READ:‘ഐഐടി ബാബ’ വിവാഹിതനായി; ബെംഗളൂരു എഞ്ചിനീയറെ മിന്നുകെട്ടി അഭയ് സിംഗ്

മൂന്നുമാസവും നാലുവയസ്സും പ്രായമുള്ള രണ്ടു കുട്ടികളാണ് ഭക്ഷണം കഴിച്ച ഉടനെ ഗുരുതരാവസ്ഥയിൽ ആയത്. ശാരീരിക നില വഷളായതോടെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു. മാതാപിതാക്കളും ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയതോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ടുണ്ടാക്കിയ ദോശ കഴിച്ചത് കൊണ്ടാണ് അസ്വസ്ഥതകൾ ആരംഭിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ഭക്ഷണത്തിൽ മായം കലരുകയോ സുരക്ഷിതമല്ലാത്തതോ ആയിരിക്കാം എന്നാണ് ആരോപണം.

ആറു വയസ്സുകാരൻ മകനെ ബക്കറ്റിൽ മുക്കിക്കൊന്ന് അമ്മ

പൂനയിൽ ആറു വയസ്സുള്ള മകനെ അമ്മ കൊലപ്പെടുത്തി. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് 27കാരിയായ ബസിരൻ മെഹബൂബ് ഷെയ്ക്ക് മകനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത്. സംഭവത്തിൽ കാമുകനും പങ്കുണ്ട് എന്നാണ് റിപ്പോർട്ട്. കൂടാതെ മരിച്ചു എന്ന് ഉറപ്പുവരുത്തുന്നതിനായി കുട്ടിയെ ഇരുവരും ചേർന്ന് തറയിൽ അടിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഏപ്രിൽ നാലിന് രാത്രി പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്.കുട്ടിയെ കൊന്നതിനുശേഷം കൊലപാതകം മറച്ചുവെക്കുന്നതിനായി ഹൃദയാഘാതം സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഇരുവരും ശ്രമിച്ചു. സംഭവത്തിൽ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.27കാരിയായ ബാസിരൻ കുറച്ച് വ‍ർഷങ്ങളായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു.മകൻ തങ്ങളുടെ ബന്ധത്തിന് ഒരു തടസ്സമാകും എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Follow Us