Narendra Modi: പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രധാനമന്ത്രി മോദിയെ വിളിച്ച് യുഎഇ പ്രസിഡന്റ്‌

Modi UAE President Discuss Middle East Peace and Bilateral Relations: ഇന്ത്യ-യുഎഇ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പുതിയ നടപടികളെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഊര്‍ജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിലൂന്നിയായിരുന്നു ചര്‍ച്ച.

Narendra Modi: പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രധാനമന്ത്രി മോദിയെ വിളിച്ച് യുഎഇ പ്രസിഡന്റ്‌

യുഎഇ പ്രസിഡന്റ്, ഇന്ത്യന്‍ പ്രധാനമന്ത്രി

Updated On: 

19 Sep 2026 | 06:31 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷവും പ്രാദേശിക സമാധാനവും പ്രോത്സാഹിപ്പിക്കുന്നതും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ അറിയിക്കാനും ബ്രിക്‌സ് ഉച്ചകോടി വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഇന്ത്യയെ അഭിനന്ദിക്കാനും പ്രസിഡന്റ് മറന്നില്ല.

തന്റെ സഹോദരനും യുഎഇ പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഫോണ്‍ കോളിനും ജന്മദിനാശംസകള്‍ അറിയിച്ചതിനും ഒരുപാട് നന്ദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള നടപടികളെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു, എന്ന് പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

ഇന്ത്യ-യുഎഇ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പുതിയ നടപടികളെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഊര്‍ജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിലൂന്നിയായിരുന്നു ചര്‍ച്ച. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ തുടര്‍ച്ചയായ സഹകരണവും ഏകോപനവും വേണമെന്ന് ഇരുനേതാക്കളും ആവര്‍ത്തിച്ചു.

അതേസമയം, ബ്രിക്‌സ് ഉച്ചകോടിയിലുണ്ടായ യുഎഇയുടെ സാന്നിധ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബ്രിക്‌സ് ഉച്ചകോടിയില്‍ യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദിന്റെ പങ്കാളിത്തത്തെയും ഇന്ത്യയുടെ പ്രസിഡന്‍സിക്ക് കീഴില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ യുഎഇയുടെ സഹകരണത്തെയും പങ്കാളിത്തത്തെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയായിരുന്നു.

എല്ലാ മേഖലകളിലും പരമാവധി സഹകരണം, സംയമനം, നയതന്ത്രം എന്നിവ ഉറപ്പാക്കുന്നതിനാണ് ഇരുരാജ്യങ്ങളും നിലവില്‍ പ്രാധാന്യം നല്‍കുന്നത്. സംയമനം, സംഭാഷണം, നയതന്ത്രം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന സംയുക്ത ബ്രിക്‌സ് പ്രഖ്യാപനത്തിനായി യുഎഇയും ഇറാനും ഒന്നിച്ച് പ്രവര്‍ത്തിച്ചുവെന്നതും ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ കൈവരിച്ച പ്രധാന നേട്ടമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ നയതന്ത്ര ശ്രമങ്ങള്‍.

English Summary

The UAE President spoke with Prime Minister Narendra Modi by phone to discuss developments in the Middle East and ongoing peace efforts. The two leaders also discussed strengthening bilateral relations and cooperation between India and the UAE.

Loading...
Unable to load recommendations.
Follow Us
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട