Nirmala Sitharaman: ‘പ്രതിസന്ധിയെ നേരിടാൻ സജ്ജരാകുക’: ബാങ്കുകളോട് മന്ത്രി നിർമല സീതാരാമൻ
Nirmala Sitharaman Asks Banks to Stay Vigilant:ബാങ്കിങ്, ധനകാര്യ സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമല സീതാരമന്റ് നിർദ്ദേശം.

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമല സീതാരമന്റ് നിർദ്ദേശം.
അതിർത്തി മേഖലകളിലെ ശാഖകളിലുളള ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രതിരോധശേഷി ഉൾപ്പെടെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തന, സൈബർ സുരക്ഷാ തുടങ്ങിയവയും യോഗത്തിൽ വിലയിരുത്തി.സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്, ക്ലെയിമുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതും തുടർച്ചയായ ഉപഭോക്തൃ സേവനവും ഉറപ്പാക്കാൻ സീതാരാമൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകി.