AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ബെംഗളൂരുവില്‍ കനത്ത മഴയും ഇടിമിന്നലും; പുറത്തിറങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ

Bengaluru Braces for Heavy Rainfall and Thunderstorms as Weather Changes: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അതിശക്തമായ മഴ ബെംഗളൂരുവില്‍ എത്തിയത്. ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴ കൂടിയായിരുന്നു ഇത്. ഏപ്രില്‍ 30ന് 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ പെയ്തത് ഏകദേശം 111 മില്ലിമീറ്റര്‍ മഴയാണ്. ഇത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു.

Bengaluru Weather: ബെംഗളൂരുവില്‍ കനത്ത മഴയും ഇടിമിന്നലും; പുറത്തിറങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ
ബെംഗളൂരുവില്‍ കനത്ത മഴ Image Credit source: PTI
Shiji M K
Shiji M K | Published: 14 May 2026 | 07:37 AM

ബെംഗളൂരു: ഉയരുന്ന താപനിലയില്‍ നിന്ന് ആശ്വാസം പകരാന്‍ ബെംഗളൂരുവിലേക്ക് മഴയെത്തുന്നു. ഒരാഴ്ചയോളം നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് അറുതി വരുത്തിയാണ് മഴയുടെ വരവ്. ഈ ആഴ്ചയോടെ നഗരത്തില്‍ കനത്ത മഴ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ മഴയ്‌ക്കൊപ്പം പകല്‍ സമയത്ത് താപനില ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അതിശക്തമായ മഴ ബെംഗളൂരുവില്‍ എത്തിയത്. ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴ കൂടിയായിരുന്നു ഇത്. ഏപ്രില്‍ 30ന് 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ പെയ്തത് ഏകദേശം 111 മില്ലിമീറ്റര്‍ മഴയാണ്. ഇത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു.

മെയ് തുടങ്ങി ഇതുവരെ നഗരത്തില്‍ വെറും 31 മില്ലിമീറ്റര്‍ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. ഈ മാസം ലഭിക്കേണ്ടിയിരുന്ന 110.4 മില്ലിമീറ്റര്‍ മഴയില്‍ വെറും 8.2 മില്ലിമീറ്റര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും എച്ച്എഎല്‍ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയുടെ അളവ് കുറയുന്നത് ബെംഗളൂരുവിലുടനീളം താപനില ഗണ്യമായി ഉയരുന്നതിനും കാരണമായിരിക്കുകയാണ്.

വീണ്ടും ശക്തമായ മഴ എത്തുന്നു

ബെംഗളൂരു നഗരത്തില്‍ മെയ് 15നും 17നും ഇടയില്‍ മിതമായതോ അല്ലെങ്കില്‍ കനത്തതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. മെയ് 14 രാവിലെ മുതല്‍ തന്നെ ചിലപ്പോള്‍ മഴ എത്തിയേക്കാം. ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കര്‍ണാടകയിലും കാലാവസ്ഥ മോശമാകുന്നതിന് പ്രധാന കാരണം. കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ലഭിക്കുന്നത്.

Also Read: Hyderabad-Bengaluru Travel: ഹൈദരാബാദ്-ബെംഗളൂരു യാത്ര ഇനി ഈസിയാണ്; ഈ റൂട്ട് പിടിച്ചാല്‍ എല്ലാം സെറ്റ്‌

ഇടിമിന്നലിനും സാധ്യത

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. മെയ് 13നും 16നും ഇടയില്‍ തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 17 വരെ തീരദേശ കര്‍ണാടകയിലും സമാനമായ കാലാവസ്ഥ തുടരും.

വൈകുന്നേരങ്ങളില്‍ ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും പെട്ടെന്ന് മഴ എത്തിയേക്കും. ഇതോടൊപ്പം ഇടിമിന്നല്‍, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മഴ പെയ്യുമ്പോള്‍ നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നതാണ്. വെള്ളക്കെട്ടും മരക്കൊമ്പുകള്‍ കടപുഴകി വീഴുന്നതുമെല്ലാണ് കാരണം. അതിനാല്‍ തന്നെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

അതേസമയം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മെയ് 16-17 തീയതികളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിക്കോബാര്‍ ദ്വീപുകളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്ന തീയതി സാധാരണയായി മെയ് 15 ആണ്.

English Summary

A major weather change is expected in Bengaluru from May 14, with forecasts predicting heavy rainfall, thunderstorms, and lightning. Authorities have advised residents to remain cautious while travelling or stepping outdoors.

Follow Us