Railway Compensation: ട്രെയിന്‍ വൈകി, വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാനായില്ല; 9 ലക്ഷം റെയില്‍വേ നഷ്ടപരിഹാരം നല്‍കണം
Railway Delay Compensation: ലഖ്‌നൗവിലെ ജയ് നാരായണ്‍ പിജി കോളേജിലായിരുന്നു സമൃദ്ധിയു പരീക്ഷാ കേന്ദ്രം. രാവിലെ 11 മണിക്ക് ലഖ്‌നൗവില്‍ എത്തേണ്ടിയിരുന്ന, ബസ്തിയില്‍ നിന്ന് പുറപ്പെടുന്ന ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഏകദേശം രണ്ട് മണിക്കൂറോളം വൈകി.
ലഖ്‌നൗ: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. ട്രെയിന്‍ രണ്ട് മണിക്കൂറിലധിം വൈകിയതിനെ തുടര്‍ന്ന് നിര്‍ണായകമായ പ്രവേശന പരീക്ഷയെഴുതാന്‍ ഉത്തര്‍പ്രദേശ് ബസ്തി സ്വദേശിനിയായ സമൃദ്ധിക്ക് സാധിച്ചിരുന്നില്ല. ഇവര്‍ക്ക് 9.10 ലക്ഷം രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
45 ദിവസത്തിനകം റെയില്‍വേ തുക കൈമാറണം. അതിന് സാധിക്കാത്തപക്ഷം 12 ശതമാനം പലിശ കൂടി ചേര്‍ത്തുള്ള നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണ് സമൃദ്ധിക്ക് പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നത്. 2018ലാണ് സംഭവം. ബിഎസ്‌സി ബയോടെക്‌നോളജി പ്രവേശന പരീക്ഷയെഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് അനുകൂലമായ ഉത്തരവുണ്ടായത്.
Also Read: Bengaluru Updates: ബെംഗളൂരുവിൽ ട്രാഫിക്കിന് പിന്നിൽ ഇവർ, ട്രാഫിക് പോലീസ് ചെയ്യാൻ പോകുന്നത് ഇത്
ലഖ്‌നൗവിലെ ജയ് നാരായണ്‍ പിജി കോളേജിലായിരുന്നു സമൃദ്ധിയു പരീക്ഷാ കേന്ദ്രം. രാവിലെ 11 മണിക്ക് ലഖ്‌നൗവില്‍ എത്തേണ്ടിയിരുന്ന, ബസ്തിയില്‍ നിന്ന് പുറപ്പെടുന്ന ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഏകദേശം രണ്ട് മണിക്കൂറോളം വൈകി. പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 12.30ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമൃദ്ധിക്ക് അതിന് സാധിച്ചില്ല.
വിഷയം ചൂണ്ടിക്കാണിച്ച് റെയില്‍വേ മന്ത്രാലയത്തിനും ജനറല്‍ മാനേജര്‍ക്കും സ്റ്റേഷന്‍ സൂപ്രണ്ടിനും നോട്ടീസ് അയച്ചെങ്കിലും അനുകൂലമായ മറുപടി ഉണ്ടായില്ല. പിന്നീട് കമ്മീഷനെ ബന്ധപ്പെടുകയായിരുന്നു. അഭിഭാഷകന്‍ മുഖേന 20 ലക്ഷമാണ് സമൃദ്ധി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. വാദം കേട്ടശേഷം റെയില്‍വേ സമയബന്ധിതമായ സേവനം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയ കോടതി, നഷ്ടപരിഹാരത്തിന് വിധിക്കുകയായിരുന്നു.