Jagdeep Dhankhar : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു
Vice President Jagdeep Dhankhar : ആരോഗ്യ പ്രശ്നത്തെ തുടർന്നായിരുന്നു ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചത്.
Jagdeep DhankharImage Credit source: PTI
ന്യൂ ഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധനകർ രാജിവെച്ചു. ആരോഗ്യപരമായി ബുദ്ധിമുട്ടുകളെ തുടർന്നാണ് രാജി രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചത്. മെഡിക്കൽ നിർദേശത്തെ തുടർന്നാണ് രാജി സമർപ്പിക്കുന്നതെന്ന് ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്ക് നൽകിയ രാജിക്കത്തിൽ പറയുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യത്തിൻ്റെ 14-ാമത്തെ ഉപരാഷ്ട്രിപതിയാണ് ധൻകർ. 2022 ഓഗസ്റ്റിലാണ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. രാജസ്ഥാനിലെ ജുൻജുൻ സ്വദേശിയാണ്. ഉപരാഷ്ട്രപതിയാകുന്നതിന് മുമ്പ് കേന്ദ്രമന്ത്രി പശ്ചിമ ബംഗാൾ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
ജഗ്ദീപ് ധൻകർ സമർപ്പിച്ച രാജിക്കത്ത്
— Vice-President of India (@VPIndia) July 21, 2025