AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കോടികൾ വിലമതിക്കുന്ന ലംബോർഗിനിക്ക് മുന്നിൽ അമ്മ തേങ്ങയുടച്ചു; പതിച്ചത് കാറിനുമുകളിൽ; പിന്നീട് സംഭവിച്ചത്!

പുജയ്ക്കിടെ ഉടമയുടെ അമ്മ ഉടച്ച നാളികേരം കോടികൾ വിലമതിക്കുന്ന ഒരു ലാ൦ബോർഗിനി കാറിനുമേൽ പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Viral Video: കോടികൾ വിലമതിക്കുന്ന ലംബോർഗിനിക്ക് മുന്നിൽ അമ്മ തേങ്ങയുടച്ചു; പതിച്ചത് കാറിനുമുകളിൽ; പിന്നീട് സംഭവിച്ചത്!
Viral Video
Sarika KP
Sarika KP | Published: 28 Jan 2026 | 07:45 AM

ഒരു പുതിയ കാർ വാങ്ങിക്കുന്നത് ഏതൊരാളുടെയും സ്വപ്നമാണ്. താൻ ആ​ഗ്രഹിച്ച വാഹനം സ്വന്തമാക്കി കഴിഞ്ഞാൽ പിന്നീട് അതിനെ അതീവ സൂക്ഷമതയോടെയാകും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന് ചെറിയൊരു കേടുപാടുകൾ പോലും സംഭവിക്കുന്നത് ഇക്കൂട്ടർക്ക് സഹിക്കില്ല. ഇപ്പോഴിതാ വാഹന പൂജയ്ക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പുതിയ വാഹനം വാങ്ങിച്ചാൽ ചിലർക്ക് വിശ്വാസമനുസരിച്ച് ക്ഷേത്രത്തിലോ പള്ളിയിലോ കൊണ്ടുപോയി പൂജിക്കുന്ന പതിവുണ്ട്. അത്തരത്തിലുള്ള പുജയ്ക്കിടെ ഉടമയുടെ അമ്മ ഉടച്ച നാളികേരം കോടികൾ വിലമതിക്കുന്ന ഒരു ലാ൦ബോർഗിനി കാറിനുമേൽ പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോയിൽ, ഒരു സ്ത്രീ തീനാളമുള്ള നാളികേരം കൈയിൽ പിടിച്ച് പൂജയുടെ ഭാഗമായി കാറിന് മുന്നിൽ നിൽക്കുന്നത് കാണാം.

Also Read:പരാതി വേണ്ട, വന്ദേ ഭാരത് സ്ലീപ്പറിൽ ഉടൻ നോൺ വെജ് എത്തും

തുടർന്ന് പൂജാരിയുടെ സാന്നിധ്യത്തിൽ, കത്തുന്ന കർപ്പൂരം നിലത്തിട്ട സ്ത്രീ നാളികേരം തറയിൽ എറിഞ്ഞ് ഉടയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.എന്നാൽ നാളികേരം നിലത്തുവീണ് കഷ്ണങ്ങളായി നേരെ‌ പതിച്ചത് കാറിനുമുകളിലേക്കാണ്. ഇത് കണ്ടെ ഞെട്ടിപ്പോയ സ്ത്രീയെയും പൂജാരിയെയും വീഡിയോയിൽ കാണാം. അതേസമയം കാറിന് ചെറിയ പോറൽ ഏറ്റോ അതോ മറ്റ് കേടുപാടുകൾ സംഭവിച്ചോ എന്ന് വ്യക്തമല്ല.

വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതിനോടകം 76.3 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെ നേടി. ഈ അക്കൗണ്ട് പ്രകാരം, ഹൈദരാബാദിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Vardhan Vaigandla (@vardhan__vogue)