AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Visa-Free Travel for Indians: വിദേശയാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 55 രാജ്യങ്ങൾ ഇതാ!

Planning a Trip Abroad? 55 Countries Indians Can Visit Without a Visa: ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് 27 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാനാകും. 25 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനം ലഭ്യമാണ്. മൂന്ന് രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയും യാത്ര ചെയ്യാം

Visa-Free Travel for Indians: വിദേശയാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 55 രാജ്യങ്ങൾ ഇതാ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 26 Jul 2026 | 04:00 PM

ഒരു വിദേശയാത്ര എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. വിദേശയാത്രകൾ വലിയ പണച്ചിലവാണ് എന്ന തെറ്റിദ്ധാരണ മൂലമാണ് പാലരും അതിന് മുതിരാത്തത്. എന്നാൽ ഇന്ത്യക്കാർക്ക് ചെറിയ ചിലവിൽ തന്നെ സന്ദർശിക്കാവുന്ന നിരവധി വിദേശരാജ്യങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. പല രാജ്യങ്ങളും ഇന്ത്യൻ സഞ്ചാരികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ 55 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെയോ, വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗിച്ചോ, സമാനമായ മറ്റു രീതികളിലോ സഞ്ചരിക്കാനാകും എന്ന് എത്രപേർക്കറിയാം.

ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026 പ്രകാരം ആഗോളതലത്തിൽ ഇന്ത്യൻ പാസ്‌പോർട്ടിൻ്റെ സ്ഥാനം 81-മതാണ്. 2025-ൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ 57 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമായിരുന്നു. എന്നാൽ 2026 ജനുവരിയോടെ ഇറാനും ബൊളീവിയയും വിസ നിയമങ്ങൾ മാറ്റിയതോടെ ഇത് 55 ആയി കുറഞ്ഞു. ഫെബ്രുവരിയിൽ ഗാംബിയ പട്ടികയിൽ തിരിച്ചെത്തിയതോടെ എണ്ണം വീണ്ടും 56 ആയി. എന്നാൽ ജൂലൈയിൽ കേപ്പ് വെർഡെ വിസ ഓൺ അറൈവൽ സംവിധാനം ഒഴിവാക്കിയതോടെ നിലവിൽ മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാർക്ക് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 55 ആണ്.

Also Read: KSRTC Palani Travel: സമയം ലാഭിക്കാം, പണവും! പഴനി തീർത്ഥാടനത്തിന് കെഎസ്ആർടിസി ഉണ്ടല്ലോ

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് 27 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാനാകും. 25 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനം ലഭ്യമാണ്. മൂന്ന് രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയും യാത്ര ചെയ്യാം. അതേസമയം ഇന്ത്യക്കാർക്കുള്ള വിസ ഫ്രീ എൻട്രി ഇറാൻ അവസാനിപ്പിച്ചു. നേരത്തെ വിസ ഓൺ അറൈവൽ സൗകര്യം നൽകിയിരുന്ന ബൊളീവിയ ഓൺലൈൻ ഇ-വിസ സംവിധാനമാക്കി മാറ്റിയിട്ടുണ്ട്. കേപ്പ് വെർഡെയും, നിക്കരാഗ്വയും വിസ ഓൺ അറൈവൽ സംവിധാനം ഒഴിവാക്കി.

മുൻകൂർ വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാവുന്ന 55 രാജ്യങ്ങൾ

27 രാജ്യങ്ങളിൽ വിസാ-ഫ്രീ എൻട്രി

അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സ്, കുക്ക് ഐലൻഡ്സ്, ഡൊമിനിക്ക, ഫിജി, ഗ്രെനഡ, ഹെയ്തി, ജമൈക്ക, കസാക്കിസ്ഥാൻ, കിരിബാത്തി, മക്കാവോ, മലേഷ്യ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്സെറാറ്റ്, നേപ്പാൾ, ഫിലിപ്പീൻസ്, റുവാണ്ട, സെനഗൽ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡൈൻസ്, തായ്‌ലൻഡ്, ഗാംബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വാനുവാട്ടു.

വിസ ഓൺ അറൈവൽ

ബറുണ്ടി, കംബോഡിയ, കൊമോറോസ്, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, ലാവോസ്, മഡഗാസ്കർ, മാലിദ്വീപ്, മാർഷൽ ഐലൻഡ്സ്, മംഗോളിയ, മൊസാംബിക്, മ്യാൻമർ, നിയു, പലാവു ഐലൻഡ്സ്, ഖത്തർ, സമോവ, സിയറ ലിയോൺ, ശ്രീലങ്ക, സെൻ്റ് ലൂസിയ, ടാൻസാനിയ, തിമോർ-ലെസ്റ്റെ, തുവാലു, സിംബാബ്‌വെ.

കെനിയ, സീഷെൽസ്, സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ വഴി മുൻകൂർ വിസയില്ലാതെ പ്രവേശനം നേടാവുന്നതാണ്.

English Summary

Indian passport holders can travel to 55 countries without a prior visa in 2026, ranking 81st globally on the Henley Passport Index. While Iran, Bolivia, Cape Verde, and Nicaragua recently tightened entry rules, Indians still enjoy visa-free or visa-on-arrival access to popular destinations across Asia, Africa, and the Caribbean.

Follow Us