AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VK Sasikala Political Party : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്! പാർട്ടി പ്രഖ്യാപിച്ച് ശശികല

VK Sasikala Political Party For Tamil Election 2026 : ദ്രാവിഡ് രാഷ്ട്രീയത്തിൽ ഊന്നിയുള്ള പാർട്ടിയായിരിക്കും തൻ്റേതെന്ന് ശശികല വ്യക്തമാക്കി. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ശശികലയുടെ പാർട്ടി പ്രഖാപ്യാനം

VK Sasikala Political Party : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്! പാർട്ടി പ്രഖ്യാപിച്ച് ശശികല
Vk SasikalaImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 24 Feb 2026 | 09:41 PM

ചെന്നൈ : തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തമിഴ് രാഷ്ട്രീയത്തിലേക്ക് പുതിയ ഒരു പാർട്ടിയും കൂടി പിറവിയെടുക്കുന്നു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും വിശ്വസ്തയുമായിരുന്ന വി കെ ശശികലയാണ് പാർട്ടി പ്രഖ്യാപിച്ചത്. ശശികലെ പുറത്താക്കിയ എഡിഎംകെയ്ക്ക് ബദലായിട്ടാണ് ശശികലയുടെ പാർട്ടി രുപീകരണം. ദ്രാവിഡ രാഷ്ട്രീയത്തിൽ ഊന്നിയായിരിക്കും തൻ്റെ പാർട്ടിയെന്ന് ശശികല വ്യക്തമാക്കി. എഡിഎംകെയുടെ ചില നേതാക്കളുമായി കൂടിയാലോചനയ്ക്ക് ശേഷമാണ് ശശികലയുടെ പാർട്ടി പ്രഖ്യാപനം. ഇത് ബിജെപി എഡിഎംകെ സഖ്യത്തിന് വെല്ലുവിളി സൃഷ്ടിച്ചേക്കും.

ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരം ജില്ലയിലെ കുമതിയിൽ ചേർന്ന പൊതുയോഗത്തിൽ വെച്ചാണ് ശശികല തൻ്റെ പാർട്ടി പ്രഖ്യാപനം നടത്തിയത്. അണദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുള്ള കറുപ്പ്, വെള്ള, ചുവപ്പ് നിറത്തിലുള്ള പാർട്ടിയുടെ കൊടിയും ശശികല പുറത്തിറക്കി. അതേസമയം പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുന്നതാണെന്ന് ശശികല വ്യക്തമാക്കി.

എഡിഎംകെയിൽ നിന്നും പുറത്തായി ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ശശികല തൻ്റെ പാർട്ടി പ്രഖ്യാപനം നടത്തുന്നത്. നേരത്തെ എഐഡിഎംകെയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായിരുന്നു ശശികല. എന്നാൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന് പിന്നിൽ പ്രധാന ചരടുവലിച്ചത് മുൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണെന്ന് ശശികല നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം തമിഴ്നാട് തിരഞ്ഞെടുപ്പിൽ ത്രികോണ വേദിയായിരിക്കെവയാണ് പുതിയ പാർട്ടി പ്രഖ്യാപനവുമായി ശശികലയെത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ഡിഎംകെ സഖ്യവും എഐഡിഎംകെ സഖ്യവും നേർക്കുനേരെ ഏറ്റുമുട്ടിയിരുന്ന തമിഴ് രാഷ്ട്രീയത്തിലേക്ക് ഇത്തവണ സൂപ്പർ താരം വിജയിയും എത്തുന്നുണ്ട്. വിജയിയുടെ ടിവികെയും കൂടി കളത്തിലേക്ക് ഇറങ്ങിയപ്പോൾ തമിഴ്നാട് തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിനാണ് വേദിയായിരിക്കുന്നത്.

Follow Us