5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Waqf Board : വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനിയെന്ന് തിരുമല ദേവസ്ഥാനം ചെയർമാൻ; ഭരണഘടനാവിരുദ്ധ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ

Waqf Board Is A Real Estate Company : വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനിയെന്ന് ടിടിഡി ചെയർമാൻ ബിആർ നായിഡു. ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവനയോട് മറുപടി ആയാണ് ബിആർ നായിഡുവിൻ്റെ ആരോപണം. വഖഫ് ബോർഡ് ഭരണഘടനാവിരുദ്ധ സ്ഥാപനമാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെയും പറഞ്ഞു.

Waqf Board : വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനിയെന്ന് തിരുമല ദേവസ്ഥാനം ചെയർമാൻ; ഭരണഘടനാവിരുദ്ധ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ
ബിആർ നായിഡു, ശോഭ കരന്ദ്ലജെ (Image Credits – Social Media, PTI)
abdul-basith
Abdul Basith | Published: 05 Nov 2024 17:36 PM

വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) പുതിയ ചെയർമാൻ ബിആർ നായിഡു. സ്ഥാനമേറ്റതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ബിആർ നായിഡുവിൻ്റെ പ്രസ്താവന. ബുധനാഴ്ചയാണ് ഇദ്ദേഹം ഔദ്യോഗികമായി ടിടിഡിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക.

ടിടിഡിയുമായി ബന്ധപ്പെട്ട ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിആർ നായിഡു. വഖഫ് ബോർഡ് ഭേദഗതി ബില്ലിലൂടെ വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്തവരെ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് ഉവൈസി കഴിഞ്ഞ ദിവസം ടിടിഡിയുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയത്. ടിടിഡി ട്രസ്റ്റിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് വഖഫ് ബോർഡിൽ അമുസ്ലിങ്ങൾ ഉണ്ടാവുക എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇതിനെ തള്ളി ബിആർ നായിഡു രംഗത്തുവരികയായിരുന്നു.

Also Read : Supreme Court: എല്ലാ സ്വകാര്യ സ്വത്തുവകകളും പൊതു സ്വത്തായി കണക്കാക്കാനാകില്ല: സുപ്രീം കോടതി

ഈ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. അതിനെ എങ്ങനെയാണ് തിരുമലയുമായി താരതമ്യപ്പെടുത്തുന്നത്. തിരുമല ഒരു ഹിന്ദു ക്ഷേത്രമാണ്. അഹിന്ദുക്കൾ ഇവിടെ ഉണ്ടാവരുതെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നത്. അത് തൻ്റെ വ്യക്തിപരമായ ആവശ്യമല്ല. സനാതന ധർമം പറയുന്നതാണത് എന്നും ബിആർ നായിഡു പറഞ്ഞു. മുൻപ്, തിരുമല ജീവനക്കാരൊക്കെ ഹിന്ദുക്കളാവണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബിആർ നായിഡു പറഞ്ഞിരുന്നു. ഇവിടെ ജോലി ചെയ്യുന്ന മറ്റ് മതക്കാരെ ഒന്നുകിൽ മറ്റ് ഡിപ്പാർട്ട്മെൻ്റ് മാറ്റണം. അല്ലെങ്കിൽ വിആർഎസ് നൽകണം എന്നും ബിആർ നായിഡു പറഞ്ഞിരുന്നു.

പിന്നാലെ നായിഡുവിനെ വിമർശിച്ച് അസദുദ്ദീൻ ഉവൈസി രംഗത്തുവന്നു. വഖഫ് ബോർഡുകളെപ്പറ്റി വ്യാജവാർത്ത പ്രഹരിപ്പിക്കുന്ന ബിജെപികളും സംഘികളും കുറച്ച് വായിക്കണം. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം ബോർഡുകളിൽ ഹിന്ദു അല്ലാത്തവർക്ക് ഉൾപ്പെടാനാവില്ല എന്ന് അദ്ദേഹം കുറിച്ചു.

ഇതിനിടെ വഖഫ് ബോർഡ് ഭരണഘടനാവിരുദ്ധ സ്ഥാപനമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ രംഗത്തുവന്നു. കോൺഗ്രസിൻ്റെ മുസ്ലിം പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വളരെയധികം അധികാരങ്ങൾ നൽകിയ ഭരണഘടനാവിരുദ്ധ സ്ഥാപനമാണ് വഖഫ് ബോർഡ് എന്ന് കരന്ദ്ലജെ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊതു സ്വത്തുക്കളും വഖഫ് ബോർഡിന് കീഴിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗൂഢാലോചന നടത്തുകയാണെന്നും കരന്ദ്ലജെ ആരോപിച്ചു. വിജയപുരയിൽ നടന്ന പ്രതിഷേധ സമരത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

Latest News