Anti-Tank Guided Missile: ഒറ്റ രാത്രികൊണ്ട് പാക് പോസ്റ്റുകൾ തകർന്ന് തരിപ്പണം; എന്താണ് ഇന്ത്യയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ?
What Is Anti-Tank Guided Missile: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റുകളെ ഒറ്റ രാത്രികൊണ്ടാണ് ഇന്ത്യൻ സേന ഇല്ലാതാക്കിയത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം). സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് തന്നെ എതിരാളികളുടെ ഏത് ഭീഷണിയെയും നശിപ്പിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

ന്യൂഡൽഹി: ഇന്ത്യൻ സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഇന്നലെ രാത്രി മുതൽ പാകിസ്ഥാൻ അതിർത്തി കടന്നുള്ള ആക്രമണത്തിന് തുനിഞ്ഞിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള തിരിച്ചടി പാകിസ്ഥാൻ കരുതിയതിനും മുകളിലാണ്. ഇന്നലെ മാത്രം മൂന്ന് യുദ്ധവിമാനങ്ങളാണ് ഇന്ത്യ ആകാശത്തുവച്ച് വെടിവച്ചിട്ടത്. കൂടാതെ രണ്ട് പാക് പൈലറ്റുമാരും ഇന്ത്യൻ സേനയുടെ കൈയ്യിലകടപ്പെട്ടു.
പാക് സൈന്യത്തിൻ്റെ എല്ലാ നീക്കങ്ങളും കൃത്യതയോടെയാണ് ഇന്ത്യ തകർത്ത് തരിപ്പണമാക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റുകളെ ഒറ്റ രാത്രികൊണ്ടാണ് ഇന്ത്യൻ സേന ഇല്ലാതാക്കിയത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം).
എന്താണ് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (ATGM)?
ടാങ്കുകളെയും മറ്റ് കവചിത വാഹനങ്ങളെയും ഫലപ്രദമായി ലക്ഷ്യമിടാനും നശിപ്പിക്കാനും ശേഷിയുള്ള ആയുധ സംവിധാനമാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (ATGM). ഇവ കൃത്യമായ നിർദ്ദേശപ്രകാരം കൃത്യം നടത്തുന്നു. അതായത് അവയെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് നയിക്കാൻ സേനകൾക്ക് സാധിക്കും. മനുഷ്യൻ്റെ തോളിൽ നിന്നോ ട്രൈപോഡുകളിൽ നിന്നോ വാഹനങ്ങളിൽ നിന്നോ വിമാനങ്ങളിൽ നിന്നോ ഇവ ഉപയോഗിക്കാവുന്നതാണ്. സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് തന്നെ എതിരാളികളുടെ ഏത് ഭീഷണിയെയും നശിപ്പിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.
പ്രവർത്തിക്കുന്നത് ഇങ്ങനെ?
മിക്ക ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കും, കട്ടിയുള്ള ടാങ്ക് കവചത്തിലൂടെ തുളച്ചുകയറാൻ തക്ക ശക്തിയുണ്ട്. കൃത്യമായ ദിശയിലേക്ക് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ചുകൊണ്ട് ലക്ഷ്യസ്ഥാനം തകർക്കാൻ ഇവയ്ക്ക് കഴിയുന്നു. ഇത്തരം ചില ആധുനിക മിസൈലുകൾ രണ്ട് രീതിയിൽ ഉപയോഗിക്കുന്നു. പകലും രാത്രിയും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ എല്ലാത്തരം സാഹചര്യങ്ങളിലും അവ ഉപയോഗപ്രദമാണ്.
ഇന്ന് 130-ലധികം രാജ്യങ്ങൾ ഇത്തരം ടാങ്കുകൾ ഉപയോഗിക്കുന്നുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം പോലുള്ള സംഘർഷങ്ങളിൽ അവ വ്യാപകമായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ മെർക്കാവ പോലുള്ള നൂതന ടാങ്കുകൾ ട്രോഫി എന്ന സംവിധാനം ടാങ്കുകളിൽ ഉപയോഗിക്കുന്നു. എതിരാളികളുടെ ഭാഗത്തു നിന്ന് വരുന്ന മിസൈലുകൾ കണ്ടെത്താനും അവ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവയ്ക്കാനും ഇതിന് കഴിയും.