Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Chennai women college Assault Case: ഇരയ്ക്ക് നേരിയ മാനസികരോഗം ഉണ്ടെന്നാണ് സൂചന. ഇതു മുതലെടുത്താണ് പ്രതികൾ പെൺകുട്ടികളുടെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്....
ചെന്നൈ: നന്ദനത്തെ ഗവൺമെന്റ് ആർട്സ് കോളേജ് പരിസരത്ത് ഒരു യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് കാന്റീന ഉടമ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ ജില്ലയിൽ നിന്നുള്ള 20 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി ജോലി തേടി സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ, ഏകദേശം 20 ദിവസം മുമ്പ് നന്ദനം ഗവൺമെന്റ് ആർട്‌സ് കോളേജിൽ പ്രവർത്തിക്കുന്ന കാന്റീനിൽ അസിസ്റ്റന്റായി ചേർന്നു.
കാന്റീന്‍ നടത്തുന്ന മുത്തു സെൽവം, ഹെഡ് ഷെഫ്, കാന്റീന്‍ ജീവനക്കാരന്‍ എന്നിവർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.കാന്റീന്‍ നടത്തുന്ന മുത്തു സെൽവം, ഹെഡ് ഷെഫ്, കാന്റീന്‍ ജീവനക്കാരന്‍ എന്നിവർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ അന്വേഷണത്തിനൊടുവിൽ ഇരയ്ക്ക് നേരിയ മാനസികരോഗം ഉണ്ടെന്നാണ് സൂചന. ഇതു മുതലെടുത്താണ് പ്രതികൾ പെൺകുട്ടികളുടെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം അറസ്റ്റിലായ മുത്തു സെൽവം കഴിഞ്ഞ 12 വർഷമായി നന്ദനം ഗവൺമെന്റ് ആർട്‌സ് കോളേജിലെ കാന്റീൻ കരാർ അടിസ്ഥാനത്തിൽ നടത്തിവരികയായിരുന്നു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.