Fake Complaint: കൂട്ടബലാത്സംഗം ആരോപിച്ച് യുവതിയുടെ പരാതി; വ്യാജമെന്ന് തെളിഞ്ഞതോടെ അറസ്റ്റ്

Woman Arrested For Fake Complaint: ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നൽകിയ യുവതി അറസ്റ്റിൽ. പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് യുവതി അറസ്റ്റിലായത്.

Fake Complaint: കൂട്ടബലാത്സംഗം ആരോപിച്ച് യുവതിയുടെ പരാതി; വ്യാജമെന്ന് തെളിഞ്ഞതോടെ അറസ്റ്റ്

അറസ്റ്റിലായ യുവതി

Updated On: 

28 Feb 2025 21:54 PM

കൂട്ടബലാത്സംഗം ആരോപിച്ച യുവതിയെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അറസ്റ്റ് ചെയ്ത് പോലീസ്. ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരെ പലതവണ കൂട്ടബലാത്സംഗം ആരോപിച്ച യുവതിയെയാണ് വ്യാജ പരാതിയുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പലതവണ മൊഴി മാറ്റിപ്പറഞ്ഞെന്ന് പോലീസ് അറിയിച്ചു. ഇവർ നൽകിയ പരാതിയിൽ യുവതിയുടെ ഭർത്താവ് ജയിലിലാണ്.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മൂന്ന് തവണയാണ് ഇവർ കൂട്ടബലാത്സംഗ പരാതിനൽകിയത്. ഈ പരാതികളിൽ മൂന്ന് എഫ്ഐആർ രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിനിടെ ഇവർ പലതവണ മൊഴിമാറ്റി. താൻ നൽകിയ പരാതികൾ പിൻവലിക്കുകയാണെന്നും പിന്നീട് പലതവണ യുവതി അപേക്ഷ നൽകിയിരുന്നു. ഇതോടെയാണ് യുവതി വ്യാജ പരാതിനൽകിയതായി തെളിഞ്ഞത്. ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തന്നെ പലതവണ കൂട്ടബലാത്സംഗം ചെയ്തെന്നും സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റിയെന്നും ഇവർ പരാതിപ്പെട്ടിരുന്നു.

Also Read: Man Dies of Wife Harassment: ‘പുരുഷന്മാരെക്കുറിച്ച് ചിന്തിക്കൂ’; ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെ ടെക്കി യുവാവ് ജീവനൊടുക്കി

കഴിഞ്ഞ വർഷം ജൂണിലാണ് യുവതി ആദ്യം പരാതിപ്പെട്ടത്. ലിവ് ഇൻ പങ്കാളിയായ വികാസ് ത്യാഗിയ്ക്കെതിരെയായിരുന്നു പരാതി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തന്നെ വികാസ് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു യുവതി പരാതിപ്പെട്ടത്. താൻ ആ സമയത്ത് ഗർഭിണിയായിരുന്നെന്നും വികാസ് തൻ്റെ വയറ്റിൽ ചവിട്ടിയതുകൊണ്ട് കുഞ്ഞ് മരിച്ചു എന്നും പരാതിയിൽ യുവതി ആരോപിച്ചിരുന്നു. ആദ്യം നൽകിയ മൊഴിയിൽ യുവതി ഇതേ ആരോപണങ്ങൾ ആവർത്തിച്ചു. എന്നാൽ, ജുഡീഷ്യൽ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ യുവതി ഈ ആരോപണങ്ങൾ പിൻവലിച്ചു. ലൈംഗികബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു എന്നും വികാസ് തന്നെ മർദ്ദിക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു രണ്ടാമത്തെ മൊഴി. ഇത് കോടതിയ്ക്ക് പുറത്തുവച്ച് തന്നെ ഇരുവരും തമ്മിൽ ഒത്തുതീർപ്പാക്കി. ഗർഭം അലസിയത് ഡോക്ടറിൻ്റെ നിർദ്ദേശം അനുസരിക്കാതിരുന്നതിനെ തുടർന്നായിരുന്നു എന്നും യുവതി പറഞ്ഞു.

ഓഗസ്റ്റ് മാസത്തിൽ വീണ്ടും യുവതി പരാതിനൽകി. വികാസും വികാസിൻ്റെ സഹോദരീഭർത്താവും മറ്റൊരു സുഹൃത്തും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താൻ മൊഴിമാറ്റിയതെന്നായിരുന്നു പരാതി. സെപ്തംബറിൽ, താനും വികാസും തമ്മിൽ വിവാഹിതരായെന്നും പരാതി പിൻവലിക്കുകയാണെന്നും യുവതി പോലീസിനെ അറിയിച്ചു. 2025 ജനുവരിയിൽ യുവതി വീണ്ടും പരാതിനൽകി. ത്യാഗിയും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു എന്നും ക്രൂരമായി ഉപദ്രവിച്ചു എന്നുമായിരുന്നു പുതിയ പരാതി. അന്വേഷണത്തിൽ ബലാത്സംഗ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ പോലീസ് യുവതിയുടെ ശരീരത്തിൽ പൊള്ളലിൻ്റെ പാടുകൾ കണ്ടെത്തി. ഈ കേസിലാണ് ഭർത്താവ് പിടിയിലായത്. പിന്നാലെ, വ്യാജ പരാതിനൽകിയതിന് യുവതിയും അറസ്റ്റിലായി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും