AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

12th Pay Commission: ശമ്പള വർധനവ് ഉടനില്ല! ശമ്പള കമ്മീഷൻ കാലാവധി നീട്ടിയേക്കും

12th Pay Commission Extension: കഴിഞ്ഞ സർക്കാർ 21670 കോടി രൂപയുടെ ഡിഎ, 14387 കോടി രൂപയുടെ ഡിആർ കുടിശികയുടെ ബാധ്യതയാണ് ഈ സർക്കാരിന്മേൽ വച്ചിരിക്കുന്നത്. അടുത്ത ശമ്പള പരിഷ്കരണം വരെ ഇടക്കാലാശ്വാസം അനുവദിക്കാനാകുമോ എന്നും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

12th Pay Commission: ശമ്പള വർധനവ് ഉടനില്ല! ശമ്പള കമ്മീഷൻ കാലാവധി നീട്ടിയേക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 13 Oct 2026 | 12:09 PM

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ കാലാവധി നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ അറിയിച്ചു. പ്രാരംഭ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിന് കാലാവധി നീട്ടി നൽകുന്നത് പരിഗണിക്കുന്നത്. കൂടാതെ ഡിഎ, ഡിആർ വിതരണവും ഉടനെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് മാസത്തിനകം റിപ്പോർട്ട് വാങ്ങി നടപടികൾ ആരംഭിക്കുമെന്ന് മുൻ സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണ്, ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കുമോ, അഞ്ച് വർഷതത്വം പാലിക്കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമസഭയിൽ ഉയർന്നത്. വിവരശേഖരണം പൂർത്തിയാക്കാനും കമ്മീഷന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട്പോകാനും കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

ഡിഎ/ ഡിആർ തീരുമാനമെന്ത്?

കഴിഞ്ഞ സർക്കാർ 21670 കോടി രൂപയുടെ ഡിഎ, 14387 കോടി രൂപയുടെ ഡിആർ കുടിശികയുടെ ബാധ്യതയാണ് ഈ സർക്കാരിന്മേൽ വച്ചിരിക്കുന്നത്. അടുത്ത ശമ്പള പരിഷ്കരണം വരെ ഇടക്കാലാശ്വാസം അനുവദിക്കാനാകുമോ എന്നും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎ/ഡിആർ കുടിശിക ഉടൻ അനുവദിക്കുമെന്ന് കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളനത്തിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ALSO READ: ഡിഎ ഉടനെന്ന് മുഖ്യൻ, ശമ്പള വർദ്ധനവോ? 12-ാം ശമ്പള കമ്മീഷനും എവിടെ?

12-ാം ശമ്പള പരിഷ്കരണം

അഞ്ച് വർഷ കാലയളവിലാണ് സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും തുടർന്ന് അവരുടെ ശുപാർശകൾക്ക് അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക. ഇത്തരത്തിൽ, 11-ാം ശമ്പളക്കമ്മീഷന്റെ ശുപാർശകൾ 2021 ഏപ്രിലിൽ സർക്കാർ അംഗീകരിച്ച്, 2019 ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു. ഇനി പന്ത്രണ്ടാം ശമ്പള പരിഷ്കരണമാണ് അടുത്തത്. എന്നാൽ, അഞ്ച് വർഷം കഴിഞ്ഞ് 2026ആയിട്ടും ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല.

2026 ഫെബ്രുവരി 23-നാണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും നിയമിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്.

മാർച്ച് 5ന് പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചു. മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, കാലാവധി മെയ് 23 ന് അവസാനിച്ചപ്പോൾ വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല.

English Summary:

CM V.D. Satheesan informed the Kerala Assembly that the government is considering extending the tenure of the 12th Pay Revision Commission, as its initial term has ended. The extension is being considered to ensure the Commission can continue its work smoothly and complete its responsibilities.

Follow Us