AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

12th Pay Commission: ഡിഎ ഉടനെന്ന് മുഖ്യൻ, ശമ്പള വർദ്ധനവോ? 12-ാം ശമ്പള കമ്മീഷനും എവിടെ?

12th Pay Commission DA Hike: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.

12th Pay Commission: ഡിഎ ഉടനെന്ന് മുഖ്യൻ, ശമ്പള വർദ്ധനവോ? 12-ാം ശമ്പള കമ്മീഷനും എവിടെ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 12 Oct 2026 | 09:59 PM

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ വർഷം ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതോടെ ശമ്പള വർധനവ് അനിശ്ചിതത്വത്തിലുമായി. അതേസമയം, ജീവനക്കാരുടെ ഡിഎ ഉടൻ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇത്തവണയെങ്കിലും വാക്ക് പാലിക്കുമോ എന്ന സംശയത്തിലാണ ജീവനക്കാർ.

ഡിഎ ഉടൻ

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ/ഡിആർ) കുടിശിക ഉടൻ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജീവനക്കാർക്ക് പ്രതീക്ഷയേകുകയാണ്. വരും ദിവസങ്ങളിൽ ജീവനക്കാർക്ക് ഡിഎ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളനത്തിൽ വ്യക്തമാക്കി.

എന്നാൽ, ഈ സർക്കാരിന്റെ കാലത്തുതന്നെ നൽകാനുള്ള ഡിഎയും അതിന്റെ കുടിശികയും ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്ന കുടിശിക നൽകാനാകുമോ എന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് അറിയിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനങ്ങൾ വന്ന് മാസങ്ങൾ പിന്നിട്ടിട്ടും ജീവനക്കാർ കാത്തിരിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ യാഥാർഥ്യമായിട്ടില്ല. ഓണത്തോടനുബന്ധിച്ച് ജനുവരി മുതലുള്ള 2 ശതമാനം ഡിഎ, ഡിആർ അനുവദിച്ചേക്കുമെന്നും ഏഴ് മാസത്തെ കുടിശിക പണമായി നൽകാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ അതും വെറുതെയായി.

ALSO READ: 3 സംസ്ഥാനങ്ങളിൽ ഡിഎ, ഡിആർ പ്രഖ്യാപിച്ചു, കേരളത്തിൽ എപ്പോൾ?

12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ എവിടെ?

പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചിട്ട് എട്ട് മാസം കഴിഞ്ഞെങ്കിലും
കമ്മീഷൻ ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്. മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. കാലാവധി മെയ് 23 ന് അവസാനിച്ചപ്പോൾ വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല. പ്രവർത്തനം പൂർത്തിയാക്കാൻ ആറുമാസം കൂടി അനുവദിക്കണമെന്ന് കമ്മീഷൻ മുൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനും വ്യക്തത വന്നിട്ടില്ല.

English Summary:

12th Pay Commission Updates, Although the Salary Revision Commission was appointed last year, it has failed to submit its report even after the deadline. The Chief Minister has promised that DA will be granted soon. However, employees remain doubtful about whether the government will fulfil its promise this time.

Follow Us