AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

24 പവൻ സ്വർണ കവർന്നു; മലപ്പുറത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മോഷണം

മോഷ്ടാക്കൾ മുൻവശത്തെ വാതിൽ തകർത്താണ് വീടിനകത്ത് കയറി കവർച്ച നടത്തിയത്.അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതിന് പുറമെ 4,000 രൂപയും നഷ്ടപ്പെട്ടു. പിന്നാലെ ഉടനെ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഡോ​ഗ്സ് സ്ക്വാഡിനെ അടക്കം വീട്ടിലെത്തിച്ചാണ് പരിശോധന നടത്തിയത്.വീട്ടിലെത്തിയ ഹുസൈന്റെ സഹോദരൻ ഖാലിദ് ആണ് കവർച്ച നടന്ന സംഭവം മനസ്സിലാക്കിയത്.

24 പവൻ സ്വർണ കവർന്നു; മലപ്പുറത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മോഷണം
Police (1)Image Credit source: Social Media
Ashli C
Ashli C | Published: 18 Nov 2026 | 03:32 PM

മലപ്പുറം: വണ്ടൂരിൽ വൻ സ്വർണ്ണ കവർച്ച. ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ നിന്നും 24 പവൻ സ്വർണവും 4000 രൂപയും കവർന്നു.വണ്ടൂര്‍ വാളോരിങ്ങലില്‍ അഡ്വ. ഹുസൈന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ നവംബർ14ന് ഹുസൈനും കുടുംബവും എറണാകുളത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയിരുന്നാണ് ‍ കവർച്ച നടത്തിയത്.

വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്…

മോഷ്ടാക്കൾ മുൻവശത്തെ വാതിൽ തകർത്താണ് വീടിനകത്ത് കയറി കവർച്ച നടത്തിയത്.അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതിന് പുറമെ 4,000 രൂപയും നഷ്ടപ്പെട്ടു. വീട്ടിലെത്തിയ ഹുസൈന്റെ സഹോദരൻ ഖാലിദ് ആണ് കവർച്ച നടന്ന സംഭവം മനസ്സിലാക്കിയത്.

ALSO READ:തമ്മിൽതല്ലി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും; വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന് വിമർശനം

വീടിന്റെ മുൻവശം തകർന്ന് കിടക്കുന്നത് കണ്ടപ്പോൾ അകത്തു കയറി പിന്നീട് പരിശോധന നടത്തുമ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നത്.പിന്നാലെ ഉടനെ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഡോ​ഗ്സ് സ്ക്വാഡിനെ അടക്കം വീട്ടിലെത്തിച്ചാണ് പരിശോധന നടത്തിയത്.

വീടിന്റെ പരിസരവും കൂടാതെ മോഷണം നടന്ന മുറികളും അടക്കം പരിശോധന നടത്തി തെളിവുകൾ സ്വീകരിച്ചതാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയതായാണ് സൂചന. മാത്രമല്ല വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി തക്കം പാർത്തിരുന്നു മോഷണം നടത്തിയത് നാട്ടുകാരിലും വലിയ രീതിയിലുള്ള ഭീതി പരത്തിയിട്ടുണ്ട്.

ENGLISH SUMMARY

A major gold heist has occurred in Wandoor. 24 sovereigns of gold and 4,000 rupees were stolen from a house while it was unoccupied. The incident took place at the residence of Advocate Hussain in Valoringal, Wandoor. On November 14th, Hussain and his family had left to visit their daughter, who resides in Ernakulam. The theft was carried out at a time when no one was present in the house.

Follow Us