തമ്മിൽതല്ലി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും; വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന് വിമർശനം
കെപിസിസി അധ്യക്ഷൻ ഒക്കെ മന്ത്രിസഭയിൽ ഉണ്ട് എന്നതാണ് മുഖ്യമന്ത്രി പ്രതിരോധത്തിനായി നേരത്തെ പറഞ്ഞിരുന്നത്. പാർട്ടിയിൽ കൂടി ആലോചന നടക്കുന്നില്ല എന്ന ചോദ്യത്തിന് ആയിരുന്നു മുഖ്യമന്ത്രി ഈ രീതിയിൽ പ്രതികരണം നടത്തിയത്. മുതിർന്ന നേതാക്കൾ മന്ത്രിസഭയിൽ ഉണ്ടെന്നും അവരോട് കൂടിയാലോചന നടത്താറുണ്ട് എന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു...........
തിരുവനന്തപുരം: ഭരണത്തിൽ കയറി ആറുമാസം പിന്നിടുമ്പോൾ തമ്മിൽതല്ലി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും. പിഎസ്സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിസഭാംഗങ്ങൾ തമ്മിലുള്ള കലഹം. മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലാണ് തർക്കം ഉണ്ടായിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിക്കെതിരെയാണ് മന്ത്രിമാരുടെ വിമർശനം. മന്ത്രിമാരുമായി ആലോചിക്കാതെയാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നത് എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
അതേസമയം ആറുമാസം പിന്നിടുമ്പോൾ തന്നെ മുഖ്യമന്ത്രിക്കെതിരെ ഉണ്ടാകുന്ന ഈ എതിർപ്പ് ഒരു വലിയ തിരിച്ചടിയാണെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ ഒക്കെ മന്ത്രിസഭയിൽ ഉണ്ട് എന്നതാണ് മുഖ്യമന്ത്രി പ്രതിരോധത്തിനായി നേരത്തെ പറഞ്ഞിരുന്നത്. പാർട്ടിയിൽ കൂടി ആലോചന നടക്കുന്നില്ല എന്ന ചോദ്യത്തിന് ആയിരുന്നു മുഖ്യമന്ത്രി ഈ രീതിയിൽ പ്രതികരണം നടത്തിയത്. മുതിർന്ന നേതാക്കൾ മന്ത്രിസഭയിൽ ഉണ്ടെന്നും അവരോട് കൂടിയാലോചന നടത്താറുണ്ട് എന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
ALSO READ:മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
എപി അനിൽകുമാറാണ് ആദ്യം വിമർശനം ഉന്നയിച്ചത്…
എന്നാൽ അവർ തന്നെയാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയായ വിഡി സതീശനെതിരെ ആദ്യം രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.മന്ത്രി എപി അനിൽകുമാറാണ് ആദ്യം വിമർശനം ഉന്നയിച്ചത് എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ എപി അനിൽകുമാറിനെ പിന്തുണച്ചുകൊണ്ട് നിരവധി മന്ത്രിമാരും രംഗത്ത് വരികയായിരുന്നു. വൈദ്യുതി വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും എക്സൈസ് വകുപ്പിലും അടക്കം എടുത്ത അസാധാരണമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടതാണ് മന്ത്രിമാർ വിമർശനം മുന്നേ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
പുതിയ പിഎസ്സി അംഗങ്ങളുടെ നിർദ്ദേശം മുഖ്യമന്ത്രി മന്ത്രിസഭയിൽ വയ്ക്കുമ്പോൾ എവിടെയാണ് ചർച്ച നടത്തിയത് എന്ന ചോദ്യവുമായി അനിൽകുമാർ രംഗത്ത് എത്തുകയായിരുന്നു. ഇതിനുപുറമേ ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ വിഷയത്തിലും എതിർപ്പ് ഉണ്ട് തനിക്കും പരാതിയുണ്ടെന്ന സണ്ണി ജോസഫും പിന്നീട് തുറന്നു അടിച്ചു. ഇതിന് പിന്നാലെ ഘടകകക്ഷി മന്ത്രിയായ ഷിബു ബേബി ജോണും തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞു.
അതേസമയം തുടക്കം മുതൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ചുകൊണ്ടിരിക്കുന്ന കെ മുരളിധരൻ മാത്രമാണ് ഇത്തവണയും പ്രതിരോധം തീർത്തത്. എന്നാൽ ഒരു വിഭാഗം മന്ത്രിമാർ എതിർപ്പ് ഉയർത്തിയിട്ടും പിഎസ്സി ഭരണസമിതി അംഗങ്ങളുടെയും ഗുരുവായൂർ ഭരണസമിതിയുടെയും നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. നിർണായ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കേണ്ടി വരും എന്നായിരുന്നു മന്ത്രിമാർക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.
ENGLISH SUMMARY
Six months into their term, the Chief Minister and other ministers are at loggerheads. The conflict arose during a cabinet meeting regarding the appointment of members to the Public Service Commission (PSC). Indications suggest that the dispute was between the Chief Minister and the ministers, with the latter directing their criticism toward the Chief Minister. The primary grievance is that the Chief Minister has been making decisions unilaterally, without consulting the other ministers.