R Rajasree: ആർ. രാജശ്രീയ്ക്ക് വയലാർ അവാർഡ്
R Rajasree:ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. "കല്യാണിയെന്നും ദാക്ഷായിണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത " എന്ന നോവലിലൂടെയാണ് രാജശ്രീ ശ്രദ്ധേയമാകുന്നത്.ഈ കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്......
തിരുവനന്തപുരം: ആർ രാജശ്രീക്ക് വയലാർ അവാർഡ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ആത്രേയകം’ എന്ന നോവലിനാണ് അമ്പതാമത്തെ വയലാർ അവാർഡ് നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. “കല്യാണിയെന്നും ദാക്ഷായിണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത ” എന്ന നോവലിലൂടെയാണ് രാജശ്രീ ശ്രദ്ധേയമാകുന്നത്.
ഈ കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വയലാർ അവാർഡിന് അർഹമായ ‘ആത്രേയകം’ എന്ന അവരുടെ നോവൽ രണ്ടാമത്തേതാണ്. കൂടാതെ നായികാ നിർമിതി, വഴിയും പൊരുളും,അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങൾ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.
ALSO READ:ആർ ശ്രീലേഖ രാജി പിൻവലിച്ചു
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിനിയാണ് ആർ രാജശ്രീ. തലശ്ശേരി ഗവൺമെന്റ് ബ്രെണ്ണൻ കോളേജ് മലയാളം വിഭാഗം ആൻഡ് ഗവേഷണ കേന്ദ്രത്തിൽ അധ്യാപിക കൂടിയാണ്. ഒ.വി ഉഷ, സുഭാഷ് ചന്ദ്രൻ, വി വിജയകുമാർ എന്നിവരുടെ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
വയലാർ രാമവർമ്മയുടെ ചരമദിനമായ ഒൿടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ അവാർഡ് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് അംഗങ്ങളായ പ്രഭാവർമ്മ, ഡോക്ടർ വി രാമൻകുട്ടി, ബി സതീശൻ, ഒ വി ഉഷ, സുഭാഷ് ചന്ദ്രൻ, വി വിജയകുമാർ എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY
R. Rajasree has won the Vayalar Award. She received the 50th Vayalar Award for her novel Athreyakam, published by Mathrubhumi Books. The award comprises a cash prize of ₹1 lakh, a bronze sculpture created by renowned sculptor Kanayi Kunhiraman, and a citation. Rajasree first gained prominence with the novel *Kalyani Ennum Dakshayani Ennum Peraya Randu Sthreekalude Katha*.