AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

R Sreelekha: പുതിയ പദവികളോ? ആർ ശ്രീലേഖ രാജി പിൻവലിച്ചു

R Sreelekha Resignation: ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ രാജിവച്ചു എന്ന വാർത്തകൾ വന്നത്. മേയർ വിവി രാജേഷിന് സെപ്റ്റംബർ 30ന് രാജിക്കത്ത് കൈമാറിയിരുന്നെങ്കിലും ഈ വിവരം അദ്ദേഹം പുറത്ത് വിട്ടിരുന്നില്ല. പിന്നാലെ ശ്രീലേഖ തന്നെ വാർഡിന്റെ ഗ്രൂപ്പിൽ രാജിവെച്ച വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യമായ കാരണങ്ങൾ കൊണ്ടാണ് താൻ രാജിവെക്കുന്നത്.........

R Sreelekha: പുതിയ പദവികളോ? ആർ ശ്രീലേഖ രാജി പിൻവലിച്ചു
R SreelekhaImage Credit source: Social Media
Ashli C
Ashli C | Published: 04 Oct 2026 | 10:27 AM

തിരുവനന്തപുരം: ബിജെപിക്ക് ആശ്വാസമായി കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ തന്റെ രാജി പിൻവലിച്ചു. നേതൃത്വവുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പിൻവലിച്ചത് എന്നാണ് റിപ്പോർട്ട്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന അധ്യക്ഷന്റെ ഉറപ്പിലാണ് ശ്രീലേഖയുടെ നീക്കം. താൻ രാജിവച്ചു സെപ്റ്റംബർ 30ന് മേയർക്ക് രാജിക്കത്ത് കൈമാറി എന്ന ഉള്ളടക്കമുള്ള ഒരു സന്ദേശം ശ്രീലേഖയായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. നിലവിലെ സാഹചര്യത്തിൽ ശ്രീലേഖ തന്നെ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഡിലീറ്റ് ചെയ്തതായാണ് റിപ്പോർട്ട്.

വിവരം അദ്ദേഹം പുറത്ത് വിട്ടിരുന്നില്ല…

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ രാജിവച്ചു എന്ന വാർത്തകൾ വന്നത്. മേയർ വിവി രാജേഷിന് സെപ്റ്റംബർ 30ന് രാജിക്കത്ത് കൈമാറിയിരുന്നെങ്കിലും ഈ വിവരം അദ്ദേഹം പുറത്ത് വിട്ടിരുന്നില്ല. പിന്നാലെ ശ്രീലേഖ തന്നെ വാർഡിന്റെ ഗ്രൂപ്പിൽ രാജിവെച്ച വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യമായ കാരണങ്ങൾ കൊണ്ടാണ് താൻ രാജിവെക്കുന്നത് എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

ALSO READ:രാജിക്കത്ത് കിട്ടിയിട്ടും മേയർ മിണ്ടാതിരുന്നത് മൂന്ന് നാൾ; ഒടുവിൽ ശ്രീലേഖ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു

കൗൺസിലർ അറിയിപ്പ് എന്ന ശാസ്തമംഗലത്തെ തന്റെ വാർഡിന്റെ ഗ്രൂപ്പിൽ ആയിരുന്നു സന്ദേശം എത്തിയത്. അതേസമയം ശ്രീലേഖയുടെ രാജി വിവരം തങ്ങൾ അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെ ആണ് എന്നായിരുന്നു വി.വി രാജേഷിന്റേയും ഡെപ്യൂട്ടി മേയർ ആശാ നാഥിന്റെയും പ്രതികരണം.അതേസമയം തനിക്ക് മേയർ പതിവി നൽകാത്തതിൽ തുടക്കം മുതൽ തന്നെ ശ്രീലേഖ അതൃപ്ത്തി അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പുതിയ പദവികൾ വാഗ്ദാനം നൽകിയാണോ ഇപ്പോൾ അവരെ അനുനയിപ്പിച്ചിട്ടുള്ളത് എന്ന കാര്യത്തിൽ വ്യക്തതയില്ല. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാതെ മേയർക്ക് നൽകിയത് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വേണ്ടിയാണ് എന്ന് പാർട്ടി നേതൃത്വം നേരത്തെ തന്നെ സ്ഥിരീകരിച്ചു. മെയറുമായി തുടക്കം മുതൽ തന്നെ ശ്രീലേഖ രമ്യമായിട്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എന്ത് പദവികൾ നൽകിയാണ് ശ്രീലേഖയെ ഇനി അനുനയിപ്പിക്കുന്നത് എന്നത് കാണേണ്ടിയിരിക്കുന്നു.

ENGLISH SUMMARY

In a relief for the BJP, Corporation Councilor R. Sreelekha has withdrawn her resignation. Reports indicate that the decision followed a meeting with the party leadership; her move comes after the Chairperson assured her that the issues would be discussed. Sreelekha had previously shared a message in a WhatsApp group stating that she had resigned and handed over her resignation letter to the Mayor on September 30.

Follow Us