മലപ്പുറത്ത് വനിതാ ഡോക്ടറെ മുഖം മറച്ചെത്തിയ രോഗിയുടെ ബന്ധുക്കൾ സംഘംചേർന്ന് ആക്രമിച്ചു

ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19 ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച ഒരു യുവതി അമിതമായ രക്തസാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് അവർ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് ഉണ്ടായ പ്രകോപനത്തിന്റെ തുടർച്ചയാണ്....

മലപ്പുറത്ത് വനിതാ ഡോക്ടറെ മുഖം മറച്ചെത്തിയ രോഗിയുടെ ബന്ധുക്കൾ സംഘംചേർന്ന് ആക്രമിച്ചു

Malappuram Doctor Attacked(representative image)

Published: 

03 Apr 2026 | 01:08 PM

മലപ്പുറം: പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. സീനിയർ വനിതാ ഗൈനക്കോളജിസ്റ്റ് സിനി ജലീലിനെ ഡോക്ടറുടെ പെരിന്തൽമണ്ണയിലെ വീട്ടിലെ പരിശോധന മുറിയിൽ വച്ചാണ് രോഗിയുടെ ബന്ധുക്കളായ നാലുപേർ ചേർന്ന് മർദ്ദിച്ചത്. സംഘത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. മൂക്കിൽ ഉൾപ്പെടെ പരിക്കുപറ്റിയ ഡോക്ടർ പെരിന്തൽമണ്ണയിൽ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരിന്തൽമണ്ണ ഘടകത്തിന്റെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19 ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവിച്ച ഒരു യുവതി അമിതമായ രക്തസാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് അവർ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് ഉണ്ടായ പ്രകോപനത്തിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

ALSO READ:കണ്ണൂരിൽ നടിയുടെ വീട്ടിൽ പുടവയുമായി യുവാവ്; കല്ല്യാണം കഴിക്കണമെന്ന് ആവശ്യം

ഡോക്ടറെ ആക്രമിച്ചവരിൽ രണ്ടുപേർ പർദ്ദ അണിഞ്ഞ് മുഖംമൂടിയതിനാൽ അവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിക്കും സഹായിക്കും ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഡോക്ടറെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് പരിക്ക് പറ്റിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അന്വേഷണം ആരംഭിച്ചു എന്ന് പോലീസ് അറിയിച്ചു.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്