AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു

മണ്ണാർക്കാട് തച്ചമ്പാറയിൽ ആണ് സംഭവം നടന്നത്.മണ്ണാർക്കാട് നൊട്ടമല ചീളിപ്പാടം സ്വദേശി ബഷീർ ആണ് മരിച്ചത്. തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരാകുറിശ്ശിയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞദിവസം വൈകിട്ട് തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളി ആയിരുന്നു ബഷീർ....

തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Social Media
Ashli C
Ashli C | Updated On: 17 Sep 2026 | 06:51 AM

പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ കെഎസ്ഇബി കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. മണ്ണാർക്കാട് നൊട്ടമല ചീളിപ്പാടം സ്വദേശി ബഷീർ ആണ് മരിച്ചത്. തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരാകുറിശ്ശിയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞദിവസം വൈകിട്ട് തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളി ആയിരുന്നു ബഷീർ.

ALSO READ:വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അ‌റസ്റ്റിൽ

കെഎസ്ഇബിയുടെ തോട്ടി തട്ടി വയോധികക്ക് ഗുരുതര പരിക്ക്

കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടിതട്ടി 75 കാരിയായ കാൽനടയാത്രക്കാരിക്ക് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിലെ മണിയൂരിൽ ആണ് സംഭവം.. ജീപ്പിൽ കൊണ്ടു പോവുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് വയോദികക്ക് പരിക്ക് പറ്റിയത്. ചെല്ലട്ടുപൊയിൽ കാളാം പുതുക്കുടി ജാനകിക്കാണ് പരിക്കുപറ്റിയത്. മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കെഎസ്ഇബി അധികൃതർ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിന് വേണ്ടി കൊണ്ടുപോവുകയായിരുന്ന തോട്ടിയാണ് തട്ടിയത്. 75 കാരിക്ക് വയറിനും കൈക്കും ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. 900 മെ​ഗാവാട്ടിന്റെ കുറവാണ് ആകെയുള്ളത് എന്നാണ് കെഎസ്ഇബി അറിയിച്ചത്. രാജ്യത്താകെ വൈദ്യുദി ഉപഭോ​ഗം കൂടിയ നിലയിലും തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവ് മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്.എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്.

ENGLISH SUMMARY

A KSEB contract worker died tragically after suffering an electric shock at Thachampara, Mannarkkad. The deceased has been identified as Basheer, a native of Cheelippadam, Nottamala, Mannarkkad. The accident occurred at Karakurissi, within the limits of the Thachampara electrical section. He sustained the shock yesterday evening while stringing a power line for a street light.

Follow Us