വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
Reporter TV MD Anto Augustine arrested: എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആന്റോ അഗസ്റ്റിനെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തു. തുടർന്ന് ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് അറിയിച്ചു. കേസിൽ നിലവിൽ ആന്റോ മാത്രം ആണ് പ്രതി, കൊച്ചിയിൽ നിന്ന് വയനാട്ടിൽ എത്തിക്കുന്ന ആന്റോ അഗസ്റ്റിനെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുത്തെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു അറസ്റ്റ്. തുടർന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് അറിയിച്ചു. കേസിൽ നിലവിൽ ആന്റോ മാത്രം ആണ് പ്രതി, കൊച്ചിയിൽ നിന്ന് വയനാട്ടിൽ എത്തിക്കുന്ന ആന്റോ അഗസ്റ്റിനെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിനിടെയാണ് ആന്റോയുടെ തറവാട്ട് വീട്ടിൽ നിന്ന് 63 ലിറ്റർ വിദേശ മദ്യ ശേഖരം കണ്ടെത്തിയത്. എസ്ഐടി അറിയിച്ചതിനെത്തുടർന്ന് എക്സൈസ് ഇവ പിടിച്ചെടുത്തു. ഇന്നലെ തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ റിപ്പോർട്ടർ ഹെഡ് ഓഫീസിൽ നടന്ന എസ്ഐടി സംഘത്തിന്റെ പരിശോധന 21 മണിക്കൂറോളം നീണ്ടു.
ALSO READ: തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും! പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് അഗസ്റ്റിനെതിരേ ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.
ജാമ്യമില്ലാ വകുപ്പുകൾ ആണ് ആൻ്റോ ആഗസ്റ്റിനെതിരെ എക്സസൈസ് ചുമത്തിയിരിക്കുന്നത്. എഫ്ഐആർ ഇല്ലാതെ എത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ അറസ്റ്റിന് ആന്റോ വിസമ്മതിച്ചിരുന്നു. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2:30 ന് ആണ് അവസാനിച്ചത്.
English Summary
A team led by Excise AC Baiju arrested Anto Augustine at his office in Kochi. The Excise Department stated that he would subsequently be taken to Wayanad. Anto is currently the sole accused in the case; upon arrival in Wayanad from Kochi, he will be produced before the Bathery Judicial First Class Magistrate Court.