AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കോഴിക്കോട് 16 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

16 കാരിയായി യുവതിയെ ബന്ധുവായ യുവാവ് തന്നെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂഴിക്കൽ സ്വദേശിനിയായ നസ്രീനെയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ യുവാവ് നസ്റീനയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം യുവാവ് സ്വയം ജീവനൊടുക്കി. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.....

കോഴിക്കോട് 16 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
Ashli C
Ashli C | Updated On: 25 Apr 2026 | 04:00 PM

കോഴിക്കോട്: ചെലവൂരിൽ 16 വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 16 വയസ്സുകാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവാവ് തന്നെയാണ്. സംഭവത്തിൽ മൂഴിക്കൽ സ്വദേശിനിയായ നസ്രീനെയാണ് കൊല്ലപ്പെട്ടത്.

ALSO READ:കൊൽക്കത്തയിൽ മലയാളി വിദ്യാ‍ർത്ഥി മരിച്ച നിലയിൽ

പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.. കൊലപാതകത്തിനുശേഷം അദിനാൻ സ്വയം ജീവനൊടുക്കി. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് ഇനിയും വ്യക്തമല്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

കരിപ്പൂർ വിമാനത്തിൽ വൻ ലഹരിവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലഹരി പിടികൂടി. രണ്ട് കിലോയിൽ അധികം വരുന്ന എംഡിഎംഐയുമായാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് യുവാവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. ഒപ്പം ലഹരി കടത്താൻ ഇയാൾക്ക് സഹായം നൽകി എന്ന സംശയത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലെ പോലീസ് വളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ലഹരി കടത്തുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കണ്ണൂര് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർക്ക് നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 2 സംഘങ്ങളായാണ് കരിപ്പൂരിൽ എത്തിയത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശിയായ ഹാരിസിനെയാണ് പിടികൂടിയത്. 40 വയസ്സ് ആയിരുന്നു. 1.58 കോടി വില വരുന്ന എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

മസ്കറ്റിൽ നിന്നും ഒമാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇയാൾ. നാടകീയമായാണ് പ്രതികളെ പിടികൂടിയത്.. ഉദ്യോഗസ്ഥർ സംഘം തിരഞ്ഞ് യാത്രക്കാരെന്ന വ്യാജേന കസ്റ്റംസ് ഹാളിൽ കടന്ന് യാത്രക്കാരെ നിരീക്ഷിക്കുകയും മറ്റൊരു സംഘം വിമാനത്താവളത്തിന് പുറത്ത് ഹാരിസിനെ കാത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഹാരിസിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ആണ് കരിപ്പൂർ സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ ഫോണിൽ നിന്ന് ഇവർ പരസ്പരം സന്ദേശം അയച്ചതിന്റെ തെളിവുകൾ ലഭിച്ചത്.

Follow Us