Kasaragod Woman Death: എലിക്കുവച്ച വിഷം ഗ്ലാസിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Accidental Poisoning Death in Kasaragod: എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഇവ തെറിച്ച് ​ഗ്ലാസിൽ വീഴുകയായിരുന്നു. ഈ ​ഗ്ലാസിൽ വെള്ളം കുടിച്ചതാണ് മരണകാരണം.

Kasaragod Woman Death: എലിക്കുവച്ച വിഷം ഗ്ലാസിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

05 Feb 2026 | 07:59 AM

‌കാസർ​ഗോഡ്: എലിവിഷം ഉള്ളിൽ ചെന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചി സ്വ​ദേശി ബി.പി.ശോഭന (53) ആണ് മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഇവ തെറിച്ച് ​ഗ്ലാസിൽ വീഴുകയായിരുന്നു. എന്നാൽ ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന ശോഭന ഇതേ ​ഗ്ലാസിൽ വെള്ളം കുടിച്ചതാണ് മരണകാരണം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശോഭനയെ ആദ്യം മം​ഗളൂരുവിലും പിന്നീട് കണ്ണൂരിലുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

ചുരിദാർ ധരിച്ചതിന്റെ പേരിൽ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല

 

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപികയാണ് പരാതി നൽകിയത്. സ്കൂൾ മാനേജരുടെ നിർദ്ദേശത്തോടെയാണ് അധ്യാപികയായ സിന്ധുവിനെ തടഞ്ഞത് എന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

രാവിലെ 8:45 മണിയോയെയാണ് പ്രധാന അധ്യാപികയായ സിന്ധു പതിവുപോലെ സ്കൂളിലെത്തിയത്. എന്നാൽ അധ്യാപിക മുന്നിലെത്തിയിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. എന്തുകൊണ്ടാണ് ​ഗേറ്റ് തുറക്കാത്തത് എന്ന ചോദ്യത്തിന് ചുരിദാർ ധരിച്ചെത്തിയാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജർ നൽകിയ നിർദ്ദേശം എന്നാണ് സെക്യൂരിറ്റിക്കാരൻ മറുപടി നൽകിയത്. തുടർന്ന് പ്രധാനാധ്യാപക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് പോലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?