വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ചു സ്വർണം കവർന്ന പ്രതികളെ ധ്യാനകേന്ദ്രത്തിൽ നിന്നും പിടികൂടി

പ്രതികൾ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച ശേഷം മർദ്ദിച്ച് അവശനാക്കിയാണ് സ്വർണ്ണവും പണവും കൈക്കലാക്കിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്ക് അടുത്ത് എത്തിയത്. ശേഷം ധ്യാനകേന്ദ്രത്തിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ അധികം വൈകാതെ പോത്തൻകോട് പോലീസിന് കൈമാറും എന്നാണ്..............

വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ചു സ്വർണം കവർന്ന പ്രതികളെ ധ്യാനകേന്ദ്രത്തിൽ നിന്നും പിടികൂടി

പ്രതീകാത്മക ചിത്രം

Updated On: 

22 Jul 2026 | 03:17 PM

തിരുവനന്തപുരം: പോത്തൻകോട് വിമുക്തഭടനെ മദ്യം നൽകി ബോധം നഷ്ടപ്പെടുത്തിയ ശേഷം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒമ്പത് പവനോളം സ്വർണവും പണവും കവരുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. സംഭവത്തിൽ ആലപ്പുഴയിൽ വച്ചാണ് നെയ്യാറ്റിൻകര ആറാലംമൂട് സ്വദേശിയായ ദീപ(44), മകൻ അഖിൽ (25), പ്രകാശൻ എന്നിവരെ പിടികൂടിയത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. അതേസമയം പിടിയിൽ ആയ ദീപ ഹണിട്രാപ്പ് കേസിൽ മുൻപും അറസ്റ്റിൽ ആയിട്ടുണ്ട്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

പുതിയതായി വാങ്ങിച്ച വീട് കാണാൻ എന്ന വ്യാജേനയാണ് എത്തിയത്…

പോത്തൻകോട് ചന്തവിളയിൽ കടകംപള്ളി ആനയറ സ്വദേശിയായ വിധു(68) ആണ് മർദ്ദനത്തിന് ഇരയായത്. എട്ടുമാസമായി പരിചയത്തിലുള്ള മണക്കാട് സ്വദേശിയായ ദീപ എന്ന യുവതിയും രണ്ടു പുരുഷന്മാരും ചേർന്നാണ് കവർച്ച നടത്തിയതെന്ന് വിമുക്തഭടൻ പറയുന്നു. ചന്തവിളയിൽ ഇദ്ദേഹം പുതിയതായി വാങ്ങിച്ച വീട് കാണാൻ എന്ന വ്യാജേനയാണ് യുവതിയും മകനും സുഹൃത്തും അവിടെ എത്തിയത്.

ശേഷം പ്രതികൾ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച ശേഷം മർദ്ദിച്ച് അവശനാക്കിയാണ് സ്വർണ്ണവും പണവും കൈക്കലാക്കിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. വിമുക്തഭടന്റെ സ്വർണ്ണമാല ബ്രേസ്‌ലെറ്റ് മൂന്ന് സ്വർണ്ണ മോതിരം എന്നിവയടക്കം 9 പവൻ സ്വർണാഭരണങ്ങളും കയ്യിലുണ്ടായിരുന്ന 8000 രൂപ, എടിഎം, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ,എക്സ്സെർവ്വീസ് മാൻ കാർഡ് എന്നിവ അടങ്ങിയ പേഴ്സും മൊബൈൽഫോണും സംഘം തട്ടിയെടുത്തു.

കൂടാതെ മർദ്ദനത്തിൽ വിധുവിന് നല്ല പരിക്കും പറ്റിയിട്ടുണ്ട് ബോധം വീണപ്പോൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശേഷം ചൊവ്വാഴ്ച പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. എട്ടുമാസം മുമ്പ് നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മണക്കാട് സ്വദേശിയായ ദീപയെ പരിചയപ്പെട്ടതെന്ന് വിധു പറയുന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത പ്രതികൾ അവിടെ നിന്നും ഒരു ധ്യാനകേന്ദ്രത്തിലേക്കാണ് മുങ്ങിയത്.

ഇതിൽ ഒരാൾ ഫോൺ ഓൺ ചെയ്തപ്പോഴാണ് പോലീസ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തി പിടികൂടിയത്. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്ക് അടുത്ത് എത്തിയത്. ശേഷം ധ്യാനകേന്ദ്രത്തിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ അധികം വൈകാതെ പോത്തൻകോട് പോലീസിന് കൈമാറും എന്നാണ് റിപ്പോർട്ട്.

ENGLISH SUMMARY

The accused have been arrested in the case of a Pothencode ex-soldier who was beaten, threatened and robbed of around nine pounds of gold and cash after giving him alcohol to make him unconscious.The police approached the suspects by focusing on the tower location.

Loading...
Unable to load recommendations.
Follow Us
Related Stories
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി