Actress Assault Case: 2 കാരണങ്ങൾ! നടിക്ക് ഹൈക്കോടിതിയിൽ നീതി കിട്ടുമെന്ന പ്രതീക്ഷയിൽ പ്രോസിക്യൂഷൻ
Actress Assault Case: പ്രധാനമായും രണ്ട് കാരണം കൊണ്ടാണ് ഹൈക്കോടതിയിൽ വിധി മാറും എന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളിൽ...

Dileep (9)
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വന്ന വിധി ഹൈക്കോടതിയിൽ തിരുത്തപ്പെടും എന്ന വിശ്വാസത്തിൽ പ്രോസിക്യൂഷൻ. ഡിസംബർ എട്ടിനായിരുന്നു നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നത്. കേസിൽ ദിലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതിയിൽ തിരുത്തപ്പെടും എന്ന വിശ്വാസമാണ് പ്രോസിക്യൂഷന്.
പ്രധാനമായും രണ്ട് കാരണം കൊണ്ടാണ് ഹൈക്കോടതിയിൽ വിധി മാറും എന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളിൽ വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി തിരുത്തിയിരുന്നു. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നിയമനടപടി സ്വീകരിച്ചാലും നിലനിൽക്കെല്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
ഇതിന്റെ പ്രധാനകാരണം നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായിരുന്ന മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചു എന്ന അതിജീവിതയുടെ പരാതിയിൽ അന്വേഷണം വേണ്ട എന്നായിരുന്നു വിചാരണ കോടതി സ്വീകരിച്ച നിലപാട്. എന്നാൽ വിചാരണ കോടതിയുടെ ഈ നിലപാടിനെതിരെ പ്രോസിക്യൂഷനും അതിജീവിതയും നൽകിയ ഹാർജയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മറ്റൊരു കാരണം വിചാരണ സമയത്ത് ഏതാനും സാക്ഷികളെ രണ്ടാമതും വിസ്തരിക്കണം എന്ന് ആവശ്യം വിചാരണ കോടതി തള്ളി എപ്പോഴും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമീപിച്ചു.
അവിടെയും വിചാരണ കോടതിയുടെ തീരുമാനം തിരുത്തപ്പെട്ടു. ഈ രണ്ടു കാരണങ്ങളാൽ തന്നെ ഇപ്പോൾ വന്നിരിക്കുന്ന ഈ വിധിയിൽ ഹൈക്കോടതിയിൽ എത്തിയാൽ മാറ്റം വരും എന്നാണ് പ്രോസിക്യൂഷന്റെ ആത്മവിശ്വാസത്തിന് കാരണം.അതേസമയം നടി ആക്രമിച്ച കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നിലപാടിൽ പ്രതിഷേധിച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയിൽ ഫെഫ്കയിൽ നിന്നും രാജിവച്ചു. കേസിൽ കോടതി വെറുതെ വിട്ട നടനെ കുറ്റാരോപിതൻ എന്ന് വിളിക്കാനാണ് താൻ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നും നടി വ്യക്തമാക്കി.