AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malayattoor Chithrapriya’s Death: ചിത്രപ്രിയയുടേത് കൊലപാതകം? ഒരാള്‍ കസ്റ്റഡിയില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്

Chithrapriya’s Death in Malayattoor: ഈ മാസം ആറ് മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ  ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

Malayattoor Chithrapriya’s Death: ചിത്രപ്രിയയുടേത് കൊലപാതകം? ഒരാള്‍ കസ്റ്റഡിയില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്
മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയImage Credit source: Social Media
sarika-kp
Sarika KP | Published: 10 Dec 2025 07:19 AM

കൊച്ചി: മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടേത് കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മരണകാരണം എന്താണെന്ന് ഇതോടെ വ്യക്തത വരും.

മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ഈ മാസം ആറ് മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ  ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

Also Read:തലയിൽ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരിൽ കാണാതായ 19കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ

പെൺകുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. കല്ലോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് ആക്രമിച്ചാല്‍ ഉണ്ടാകുന്നതരത്തിലുള്ള മുറിവാണിതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. ഇതിനാൽ കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസെങ്കിലും മരണകാരണം ഉറപ്പിച്ച ശേഷമാകും മലയാറ്റൂർ പോലീസിന്റെ തുടർ നടപടികൾ.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി. ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ഇതിന്റെ ഞെട്ടലിലാണ് ഗ്രാമപ്രദേശമായ മുണ്ടങ്ങാമറ്റം.