Karthik Surya: ബ്രെയിനിലേക്കുള്ള ഓക്‌സിജന്‍ ഫ്‌ളോ നഷ്ടപ്പെട്ടു; കാര്‍ത്തിക് സൂര്യ ആശുപത്രിയില്‍
Vlogger and Anchor Karthik Surya Hospitalised: ഇന്നലെ രാത്രി ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഒന്ന് തുമ്മി, അത് മാത്രമേ തനിക്ക് ഓര്‍മ്മയുള്ളൂ. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഭാര്യ മുതുകില്‍ തടവി ഛര്‍ദിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക് വീഡിയോയിലൂടെ പറഞ്ഞത്.
തനിക്ക് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ വിവരിച്ച് പ്രശസ്ത ടെലിവിഷന്‍ അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യ. രാത്രിയോടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്ന് യൂട്യൂബില്‍ പങ്കിട്ട വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയിരുന്നു അതിന് ശേഷം നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നാണ് കാര്‍ത്തിക് പറയുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷമാണ് കാര്‍ത്തിക് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
ഇന്നലെ രാത്രി ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഒന്ന് തുമ്മി, അത് മാത്രമേ തനിക്ക് ഓര്‍മ്മയുള്ളൂ. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഭാര്യ മുതുകില്‍ തടവി ഛര്‍ദിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക് വീഡിയോയിലൂടെ പറഞ്ഞത്. പിന്നീട് എന്തുസംഭവിച്ചുവെന്ന് വിശദീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷയാണ്.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മൂന്ന് തവണ തുമ്മിയെന്നും തന്നോട് വെള്ളം ചോദിച്ചുവെന്നും വര്‍ഷ പറയുന്നു. വെള്ളം കൊണ്ടുവന്നപ്പോഴേക്ക് തന്റെ ദേഹത്തേക്ക് കുഴഞ്ഞുവീണു, അനക്കമൊന്നുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അടുത്തുള്ള ചേട്ടന്മാരെ വിളിച്ചു, അവരെത്തിയപ്പോഴേക്കും വായിക്കൂടെയെല്ലാം ഒലിക്കുന്നുണ്ടായിരുന്നു. ചേട്ടന്മാര്‍ വന്ന് നെഞ്ചിന് ഉഴിഞ്ഞപ്പോള്‍ ഛര്‍ദിച്ചു, പക്ഷെ കണ്ണുതുറന്നിട്ടായിരുന്നില്ല ഇത്, വര്‍ഷ പറഞ്ഞു.
Also Read: Krishna Kumar: ‘ഏഴര വർഷത്തെ ചികിത്സ, ഒന്ന് രണ്ട് കൊല്ലം ഹൻസിക ആശുപത്രിയിൽ തന്നെയായിരുന്നു’
ആശുപത്രിയിലെത്തിച്ച ഉടന്‍ തന്നെ ഡ്രിപ്പിട്ടു. എക്‌സറേ, എക്കോ, ബ്ലഡ് ടെസ്റ്റ് തുടങ്ങി എല്ലാവിധ ടെസ്റ്റുകളും ചെയ്തതിന് ശേഷമാണ് ഭക്ഷണം ശ്വാസകോശത്തിലെത്തിയതാണ് കാരണമെന്ന് മനസിലായത്. കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ തുമ്മിയപ്പോള്‍ ഭക്ഷണം ശ്വാസകോശത്തിലെത്തി ബ്രെയിനിലേക്കുള്ള ഓക്‌സിജന്‍ ഫ്‌ളോ കട്ടായതാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും ഇരുവരും കൂട്ടിച്ചേര്‍ത്തു.
ഒരുപാട് തവണ ഛര്‍ദിച്ചതിനെ തുടര്‍ന്ന് തന്റെ തൊണ്ടയൊക്കെ മുറിഞ്ഞ് ചെറുതായി രക്തമൊക്കെ വന്നു. അവശനായെന്നും മനുഷ്യശരീരം ഫ്രെജൈല്‍ പോലെയാണെന്ന് തോന്നിയെന്നും കാര്‍ത്തിക് പറഞ്ഞു.