AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assualt Case Judgement: കൂസലില്ലാതെ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; ശിക്ഷാവാദം കഴി‍ഞ്ഞു, വിധി കാത്ത് കേരളം

Malayalam Actress Attack Case Judgement: കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കം നാലുപേരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ആദ്യത്തെ ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ളതായാണ് കോടതി കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനയടക്കം തെളിയിക്കാൻ പ്രോസിക്യൂഷന് കഴി‍ഞ്ഞില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി വെറുതെ വിട്ടത്.

Actress Assualt Case Judgement: കൂസലില്ലാതെ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; ശിക്ഷാവാദം കഴി‍ഞ്ഞു, വിധി കാത്ത് കേരളം
Image Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 12 Dec 2025 | 01:56 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി നടപ്പാക്കാനൊരുങ്ങി കൊടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിക്കുന്ന നാടകീയമായ കാഴ്ച്ചയാണ് കോടതിമുറിയിൽ അരങ്ങേറിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് കേസിൽ വിധി വരുന്നത്. 

ഒരു സ്ത്രീയുടെ എല്ലെങ്കിൽ പെൺകുട്ടിയുടെ അന്തസിൻ്റെയും നിസ്സഹായതയുടെയും ഇതുവരെ സഹിക്കേണ്ടി വന്ന അപമാനത്തിൻ്റെയും കാര്യമാണെന്നാണ് കോടതി ചൂണ്ടികാട്ടിയത്. എന്‍ എസ് സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലീം), പ്രദീപ് എന്നിവരാണ് കേസിലെ പ്രധാന പ്രതികളായി കണ്ടെത്തിയത്. പ്രതികൾക്കെതിരെ ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.

എറണാകുളം പ്രിൻസിപ്പിൾ സെക്ഷൻ കോടതിയാണ് ശിക്ഷാവിധി നടപ്പാക്കുക. തനിക്ക് പ്രായമായ അമ്മയുണ്ടെന്നാണ് കോടതിക്ക് മുന്നിൽ ഒന്നാം പ്രതിയായ പൾസർ സുനി പറഞ്ഞത്. എന്നാൽ ചെയ്യാത്ത തെറ്റിനാണ് ഇക്കഴിഞ്ഞ അഞ്ച് വർഷം ജെയിലിൽ കിടന്നതെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിക്ക് മുൻപിൽ പറഞ്ഞത്. തൻ്റെ പ്രയാമായ അച്ഛനെയും അമ്മയെയും നോക്കാൻ താൻ മാത്രമെയുള്ളൂവെന്നും കോടതി മുറിയിൽ നിന്ന് പൊട്ടികരഞ്ഞുകൊണ്ട് മാർട്ടിൻ പറഞ്ഞു.

വളരെ നാടകീയമായ രം​ഗങ്ങളാണ് വാദത്തിനിടെ കോടതിമുറിയിൽ നടന്നത്. പ്രതികളുടെ ഭാ​ഗം കേൾക്കവെ ഒന്നാം പ്രതി ഒഴികെ എല്ലാവരും കുറ്റം ചെയ്തിട്ടില്ല എന്നും ശിക്ഷയിൽ ഇളവ് നൽക്കണമെന്നും തന്നെയാണ് ആവർത്തിച്ച് പറഞ്ഞത്. എന്നാൽ എല്ലാ പ്രതികൾക്കും ഒരുപോലെ ശിക്ഷ നൽകേണ്ടതുണ്ടോയെന്നും, പ്രതികളുടെ പങ്കാളിത്തത്തിന് അനുസരിച്ചുള്ള ശിക്ഷയല്ലേ നൽകേണ്ടതെന്നും കോടതി ചോദിച്ചു. കുറ്റം നേരിട്ട് ചെയ്ത പ്രതിയുടെ അതേ ശിക്ഷ മറ്റ് അഞ്ച് പ്രതികൾക്കും നൽകേണ്ടതുണ്ടോ എന്ന സംശയമാണ് കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. എന്നാൽ ഇക്കാര്യം അം​ഗീകരിക്കാൻ പറ്റില്ലെന്നും മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്ക്യൂഷൻ ശക്തമായി വാദിച്ചത്.

എന്നാൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്നായിരുന്നു പ്രതിഭാ​ഗത്തിൻ്റെ ആവശ്യം. ഒരേ കുറ്റമാണ് തെളിയിക്കപ്പെട്ടട്ടുളളതെങ്കിലും കൃത്യത്തിലെ പങ്കാളിത്തം പരിഗണിച്ച് ഓരോരുത്തരുടെയും ശിക്ഷ വേവ്വെറെ പരിഗണിക്കണമെന്നായിരുന്നു ഇന്നത്തെ അന്തിമ വാദത്തിൽ പ്രതിഭാ​ഗത്തിൻ്റെ പ്രധാന ആവശ്യം.

കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കം നാലുപേരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ആദ്യത്തെ ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ളതായാണ് കോടതി കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനയടക്കം തെളിയിക്കാൻ പ്രോസിക്യൂഷന് കഴി‍ഞ്ഞില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി വെറുതെ വിട്ടത്.