AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Update: വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകൾ; ജനുവരിയിലെ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

Sabarimala Special Train Services: ജനുവരിയിൽ ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ. ഇക്കാര്യം ദക്ഷിണ റെയിൽവേ തന്നെ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

Railway Update: വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകൾ; ജനുവരിയിലെ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ട്രെയിൻ സർവീസ്Image Credit source: Social Media
abdul-basith
Abdul Basith | Published: 12 Dec 2025 13:01 PM

വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ജനുവരി മാസത്തിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിൻ സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ നിന്നും തെലങ്കാനയിൽ നിന്നും കൊല്ലത്തേക്കുമുള്ളതാണ് സർവീസുകൾ. ജനുവരിയിൽ ഈ രണ്ട് ട്രെയിനുകളും ചേർന്ന് ആറ് സർവീസുകളാവും നടത്തുക.

മഹാരാഷ്ട്രയിലെ ഹസൂർ സാഹിബിൽ നിന്ന് കൊല്ലത്തേക്കുള്ള എക്സ്പ്രസ് ട്രെയിൻ നമ്പർ 07133 ജനുവരി ഏഴിന് രാവിലെ 4.25ന് സർവീസ് ആരംഭിക്കും. ജനുവരി എട്ടിന് രാത്രി 10 മണിക്ക് ട്രെയിൻ കൊല്ലത്തെത്തും. തിരികെ കൊല്ലത്തുനിന്ന് ട്രെയിൻ നമ്പർ 07134 ജനുവരി 9 പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ജനുവരി 10ന് വൈകിട്ട് 5.30ന് ഹസൂർ സാഹിബിൽ എത്തും.

Also Read: Train Service Changes: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് … ഈ ട്രെയിൻ സർവീസുകളിൽ താൽക്കാലികമായി അടിമുടി മാറ്റം

തെലങ്കാനയിലെ ചർലപള്ളിയിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സർവീസുകൾ വീതമുണ്ട്. ജനുവരി 14, 21 തീയതികളിൽ ചർളപ്പള്ളിയിൽ നിന്ന് പകൽ 11.20ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാത്രി 10 മണിക്ക് കൊല്ലത്തെത്തും. തിരികെ ജനുവരി 16, 23 തീയതികളിൽ പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് ഉച്ചയ്ക്ക് 1.30ന് ചർളപ്പള്ളിയിലെത്തും.

പാലക്കാട് ഡിവിഷനിലെ ട്രെയിൻ സർവീസുകളിൽ താത്കാലിക മാറ്റങ്ങൾ വരുത്തിയിരുന്നു. മധുര ജംഗ്ഷനും തൂത്തുക്കുടിക്കും ഇടയിലുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ സുഗമമാക്കുന്നതിനുള്ള മാറ്റങ്ങളാണ് ഇത്. ഇതിന്റെ ഭാ​ഗമായി പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ഭാഗികമായി റക്കി. ഒപ്പം, തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്ന സ്റ്റേഷൻ മാറ്റുകയും ചെയ്തു.