Actress Assault Case: ജഡ്ജിക്കെതിരായ സൈബർ ആക്രമണം തടയണം! ഹൈക്കോടതിയിൽ നിവേദനം നൽകി ജഡ്ജിമാർ

Actress Assault Case: ജഡ്ജിയെ ഇത്തരത്തിൽ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്...

Actress Assault Case: ജഡ്ജിക്കെതിരായ സൈബർ ആക്രമണം തടയണം! ഹൈക്കോടതിയിൽ നിവേദനം നൽകി ജഡ്ജിമാർ

Pulsar Suni

Published: 

15 Dec 2025 | 03:24 PM

നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. സംഭവത്തിൽ ജഡ്ജിമാർ ഹൈക്കോടതിക്ക് നിവേദനം നൽകി. ജഡ്ജിക്ക് എതിരായി നടക്കുന്ന സൈബർ ആക്രമണം തടയണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവച്ചതിന് പിന്നാലെ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നത്.

എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള ജഡ്ജിയുടെ വിധിപ്രസ്താവനയ്ക്കും ഒപ്പം പൾസർ സുനി അടങ്ങുന്ന ആറ് പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയി എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകളും ജഡ്ജിക്കെതിരെ ആക്ഷേപങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വ്യക്തിഹത്യ അടക്കം ഹണി എം വർ​ഗീസിനെതിരെ നടക്കുന്നുണ്ട്. ജഡ്ജിയെ ഇത്തരത്തിൽ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്നാണ് കേരള ജുഡീഷ്യൽ ഓഫീസെർസ് അസോസിയേഷൻ നിവേദനത്തിൽ പറയുന്നത്. ഇതിനോടൊപ്പം കോടതി ഇലക്ഷൻ കേസ് എടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

വിധി പറഞ്ഞ ഉടനെ ഒരു അഭിഭാഷക കോടതിക്കെതിരെ മോശം പ്രസ്താവന നടത്തി, അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരും കോടതിയെ വിമർശിച്ചു കൊണ്ട് പരാമർശങ്ങൾ നടത്തി. കൂടാതെ സിനിമ മേഖലയിൽ നിന്നും ജഡ്ജിക്ക് എതിരായി നിരവധി പരാമർശങ്ങൾ വന്നിട്ടുണ്ട്. നടി പാർവതി തിരുവോത്ത് ഭാഗ്യലക്ഷ്മി തുടങ്ങിയവരും ജഡ്ജിയുടെ വിധി പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ചില മാധ്യമങ്ങൾക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. മാധ്യമങ്ങൾ കൂട്ടായി ജഡ്ജിക്ക് എതിരെ പ്രവർത്തിക്കുകയാണെന്നാണ് ആരോപണം. അതിനാൽ ഉടൻതന്നെ സംഭവത്തിൽ നടപടി സ്വീകരിക്കണം എന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍