AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സസ്പെൻഷനെതിരെ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നിയമ നടപടിയിലേക്ക്? അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും

Suspended ADGP M.R. Ajith Kumar May Approach the Administrative Tribunal: ആലപ്പുഴയിൽ രക്ഷാ പ്രവർത്തന കേസിലെ പ്രതികളെ സംരക്ഷിക്കാൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നേരിട്ട് ഇടപെട്ടു എന്ന് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിരുന്നു. രേഖകൾ തിരുത്തി അന്വേഷണം അട്ടിമറിച്ചു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന് പറയുന്ന സമയത്ത് താൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്ന എന്ന അജിത് കുമാറിൻ്റെ വിശദീകരണവും റിപ്പോർട്ടിലുണ്ടായിരുന്നു.

സസ്പെൻഷനെതിരെ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നിയമ നടപടിയിലേക്ക്? അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും
എം.ആർ അജിത് കുമാർImage Credit source: Facebook M R Ajith Kumar IPS
Sumeesh T Unneen
Sumeesh T Unneen | Published: 24 Jul 2026 | 09:58 AM

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്ത അട്ടിമറി കേസിൽ സസ്പെൻഷനിലായതിന് പിന്നാലെ സർക്കാർ നടപടിയെ നിയമപരമായി നേരിടാൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നീക്കം ആരംഭിച്ചതായി സൂചന. കേസിൽ ഇടപെട്ടു എന്നും അന്വേഷന ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി റിപ്പോർട്ടിൽ മാറ്റം വരുത്തി എന്നുമുള്ള കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് റവാഡ ചന്ദ്രശേഖർ എം.ആർ അജിത് കുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ചോദ്യം ചെയ്ത് അജിത് കുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. സസ്പെൻഷൻ ഡി.ജി.പി സ്ഥാനക്കായറ്റത്തെ ഉൾപ്പടെ ബാധിക്കും എന്നതിനാലാണ് നീക്കം.

ആലപ്പുഴയിൽ രക്ഷാ പ്രവർത്തന കേസിലെ പ്രതികളെ സംരക്ഷിക്കാൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നേരിട്ട് ഇടപെട്ടു എന്ന് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിരുന്നു. രേഖകൾ തിരുത്തി അന്വേഷണം അട്ടിമറിച്ചു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന് പറയുന്ന സമയത്ത് താൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്ന എന്ന അജിത് കുമാറിൻ്റെ വിശദീകരണവും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് തുടർനടപടിക്കായി ഡി.ജി.പി റാവാഡ എ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിന് കൈമാറിയതിന് പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് നിർണ്ണായക തീരുമാനം ഉണ്ടായത്.

അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31ന് വിരമിക്കുമ്പോള്‍ അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇതിനിടെയാണ് സസ്പെൻഷൻ. എം.ആർ അജിത് കുമാർ സസ്പെൻഷനിലായതോടെ ജെയിൽ മേധാവി എസ്. ശ്രീജിത്തിനാണ് ഡി.ജി.പി പദവി ലഭിക്കേണ്ടത്. എന്നാൽ തൽകാലം ആർക്കും ഡി.ജി.പി പദാവി നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നതായാണ് വിവരം.

Also Read: Welfare Pensions: ക്ഷേമ പെൻഷൻ ഇന്ന് മുതൽ, ജൂലൈ മാസത്തിൽ 3,000 രൂപയോ

എൽ.ഡി.എഫ് സർക്കാരിൽ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയിൽ നടന്ന സംഭവങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമായത്. നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെ.എസ്‍.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്നാണ് എസ്‌.ഐ.ടി കണ്ടെത്തിയിരിക്കുന്നത് കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായും കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്താൻ നിർദ്ദേശിച്ചതായുമാണ് അജിത് കുമാറിനെതിരായ ആരോപണം.

എന്നാൽ വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ അന്ന് വയനാട്ടിലായിരുന്നു. എ.ഡി.ജി.പിയുടെ ഓഫിസിലെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ വരുത്തിയെന്നാണ് എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നത്. ഡി.വൈ.എസ്.പിയെയും എസ്.ഐഎയും അജിത് കുമാറിൻ്റെ ഓഫിസില്‍ വിളിച്ചുവരുത്തുകയും അവിടെ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തതായാണ് വിവരം. ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എ.ഡി.ജി.പിയുടെ ഓഫിസ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കിയിരുന്നു.

English Summary

Following his suspension for allegedly sabotaging the Alappuzha rescue operation case, ADGP M.R. Ajith Kumar is reportedly preparing to challenge the government’s decision at the Administrative Tribunal. A Special Investigation Team (SIT) found that personnel in the ADGP’s office pressured investigating officers to alter case diaries and destroy evidence to protect the accused involved in the violence against KSU and Youth Congress workers during the Nava Kerala Yatra. This suspension significantly impacts Ajith Kumar’s prospects of being promoted to the DGP post following the upcoming retirement of the current Fire Service Chief.

Follow Us