ആഗോള അയ്യപ്പ സംഗമം; സ്‌പോൺസർഷിപ്പിനെക്കാൾ കൂടുതൽ ചെലവ്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

Agola Ayyappa Sangamam Cost: ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിച്ചത്....

ആഗോള അയ്യപ്പ സംഗമം; സ്‌പോൺസർഷിപ്പിനെക്കാൾ കൂടുതൽ ചെലവ്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

Kerala High Court

Updated On: 

06 Mar 2026 | 10:53 AM

കൊച്ചി: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോൺസർഷിപ്പിനേക്കാൾ കൂടുതലാണെന്ന് ഓഡിറ്റിങ്ങിലൂടെ കണ്ടെത്തിയ സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ദേവസം ബോർഡ് ഉത്തരം പറയണമെന്ന് ഹൈക്കോടതി.ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിച്ചത്.

ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചിലവുമായി ബന്ധപ്പെട്ട കണക്കുകൾ ഓഡിറ്റ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്‌സാണ് ഹാജരാക്കിയത്. ഇത് പരിശോധിച്ച് ശേഷമാണ് ദേവസ്വം ബോർഡിനെതിരെ കടുത്ത നീക്കവുമായി ഹൈക്കോടതി എത്തിയത്.

ALSO READ:ശിക്ഷ നടപ്പാക്കുന്നത് തടയരുത് ; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീലിനെതിരെ പ്രോസിക്യൂഷൻ

ഈ കണക്കുകൾ ദേവസ്വം ബോർഡിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മയാണ് വ്യക്തമാക്കുന്നത് എന്നും ഹൈക്കോടതി വിമർശിച്ചു. ഈ വിഷയത്തിൽ ബോർഡ് കൂടുതൽ സമയം ആവശ്യപ്പെടുന്നതിലും അർത്ഥമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനുപുറമേ ഓഡിറ്റിങ്ങ് നടത്തുമ്പോൾ നേരിടേണ്ടിവന്ന പ്രശ്നങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഓൾഡ് സ്ഥാപനത്തിന് നിർദ്ദേശവും നൽകിയതായാണ് റിപ്പോർട്ട്.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു