AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Student Death: ചെന്നിത്തല നവോദയയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

Chennithala Navodaya Student Death: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തായും വിവരം പുറത്തുവരുന്നുണ്ട്. മാന്നാര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. നേരത്തെ റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Student Death: ചെന്നിത്തല നവോദയയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
പ്രതീകാത്മക ചിത്രം Image Credit source: Joos Mind/Getty Images Creative
shiji-mk
Shiji M K | Updated On: 10 Jul 2025 07:36 AM

ആലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹ ബിയാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശിനിയാണ് നേഹ. സ്‌കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്ത് വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തായും വിവരം പുറത്തുവരുന്നുണ്ട്. മാന്നാര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. നേരത്തെ റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണ കാരണം അതല്ലെന്ന് പോലീസ് വ്യക്തമാക്കി.

താനൂരില്‍ ട്രാന്‍സ് യുവതി ജീവനൊടുക്കി

താനൂര്‍: മലപ്പുറം താനൂര്‍ കരിങ്കപ്പാള നായര്‍പടിയില്‍ ട്രാന്‍സ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ട്രാന്‍സ് യുവതി ജീവനൊടുക്കുകയായിരുന്നു. വടകര സ്വദേശിയായ കമീലയാണ് മരിച്ചത്.

തിരൂര്‍ പയ്യനങ്ങാടിയിലാണ് കമീല താമസിക്കുന്നത്. ബുധനാഴ്ച രാവിലെയോടെ സുഹൃത്തിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ നാലിന് ഇവര്‍ വീട്ടിലേക്ക് വരുന്നതായി കണ്ടെത്തി.

Also Read: MDMA Arrest: കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസിയും ആൺസുഹൃത്തും പിടിയിൽ

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് ജീവനൊടുക്കുന്നതിന് മുമ്പ് കമീല ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു. സുഹൃത്താണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും അയാളുടെ വീടിനടുത്ത് പോയി മരിക്കുകയാണെന്നും കമീല വീഡിയോയില്‍ പറഞ്ഞു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. ഏത് പ്രശ്‌നത്തെയും അതിജീവിക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തയുള്ളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)