AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National General Strike: കേരളത്തിൽ പണിമുടക്ക് ബന്ദായി; തെക്കൻ കേരളത്തിൽ അതിശക്തം

National General Strike South Kerala: ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി. തെക്കൻ കേരളത്തിൽ അതിശക്തമായ രീതിയിലാണ് പണിമുടക്ക് നടക്കുന്നത്.

National General Strike: കേരളത്തിൽ പണിമുടക്ക് ബന്ദായി; തെക്കൻ കേരളത്തിൽ അതിശക്തം
ദേശീയ പണിമുടക്ക്Image Credit source: PTI
abdul-basith
Abdul Basith | Published: 09 Jul 2025 15:15 PM

പ്രതീക്ഷിച്ചതുപോലെ കേരളത്തിൽ ദേശീയ പണിമുടക്ക് ബന്ദായി. സമരാനുകൂലികൾ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ തടഞ്ഞു. വിവിധയിടങ്ങളിൽ സർക്കാർ അനുകൂലികളും അല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി. കടകൾ ഉൾപ്പെടെ അടഞ്ഞുകിടന്നു. സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചില്ല.

തെക്കൻ കേരളത്തിൽ അതിശക്തമായ രീതിയിലാണ് പണിമുടക്ക് നടക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നില്ല. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ഡിപ്പോകളിൽ ജീവനക്കാർ എത്തിയെങ്കിലും സർവീസുകൾ നടക്കുന്നില്ല. കടകൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും ഇത് വളരെ പരിമിതമാണ്. ട്രെയിൻ ഇറങ്ങി റെയിൽവേ സ്റ്റേഷനിലെത്തുന്ന ആളുകൾക്കുള്ള ഗതാഗത സൗകര്യം പോലീസ് ഒരുക്കുന്നുണ്ട്.

പത്തനാപുരത്ത് സമരക്കാർ ‘ഔഷധി’ പൂട്ടിക്കാൻ ശ്രമിച്ചത് വിവാദമായി. ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്ന അവശ്യ സർവീസാണ് ഔഷധി. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സമരക്കാർ ബലമായി ഇവരെ പുറത്തിറക്കുകയായിരുന്നു. സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലെ കണ്ടക്ടറിനെ സമരക്കാർ മർദ്ദിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പത്തനാപുരം ഡിപ്പോയിൽ ഒരു സർവീസും നടത്തിയില്ല. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ മണ്ഡലമാണ് പത്തനാപുരം. കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും സർവീസ് നടത്തുമെന്ന് ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് അവഗണിച്ചാണ് പത്തനാപുരത്ത് ഉൾപ്പെടെ സർവീസുകൾ മുടങ്ങിയത്.

Also Read: National Strike Day: കൊച്ചിയിൽ സമരക്കാർ കെഎസ്ആർടിസി തടഞ്ഞു, പോലീസ് സഹായം തേടി ജീവനക്കാർ

പണിമുടക്കിൻ്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. വലിയ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ലെങ്കിലും സംസ്ഥാനത്തുടനീളം സമരാനുകൂലികളും അല്ലാത്തവരും തമ്മിൽ സംഘർഷങ്ങളുണ്ടായി. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ഇന്ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണി മുതൽ ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് പണിമുടക്ക്.

പുതിയ നാല് ലേബര്‍ കോഡ്, എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും മാസം 26,000 രൂപ വേതനം, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവത്കരിക്കുന്ന നയത്തിലെ മാറ്റം തുടങ്ങിയവയാണ് ആവശ്യങ്ങൾ.