Special expresses: യാത്രക്കാർ ശ്രദ്ധിക്കുക, സ്‌പെഷ്യൽ എക്‌സ്പ്രസുകൾ ഇനി എല്ലാ ദിവസവും , സമയവും സ്റ്റോപ്പും പഴയതു തന്നെ
Special Express Trains Now Daily: ഈ മാറ്റം മലബാർ മേഖലയിലെയും പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലെയും ദിവസേന യാത്ര ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമാകും.
കോഴിക്കോട്: മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം. എക്സ്പ്രസ് ട്രെയിനുകൾ ഇനി എല്ലാ ദിവസവും സർവീസ് നടത്തും എന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് – പാലക്കാട് ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്, പാലക്കാട് – കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകളാണ് വ്യാഴാഴ്ച മുതൽ എല്ലാദിവസവും സർവീസ് നടത്തുന്നത്. നേരത്തെ ഈ ട്രെയിനുകൾ ആഴ്ചയിൽ ആറു ദിവസം മാത്രമായിരുന്നു സർവീസ് നടത്തിയിരുന്നത്.
എന്നാൽ ഇനി മുതൽ എല്ലാദിവസവും സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് – പാലക്കാട് ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് രാവിലെ 10 പത്തിന് കോഴിക്കോട് നിന്നും പുറപ്പെടുന്നു. ഇത് 1. 5 പാലക്കാട് എത്തും. പാലക്കാട് ജംഗ്ഷൻ കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് പകൽ1. 50നാണ് പാലക്കാട് നിന്നും പുറപ്പെടുക. ഇത് രാത്രി 7 : 40ന് കണ്ണൂർ എത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ ട്രെയിൻ സമയം സംബന്ധിച്ചുള്ള വിവരങ്ങൾ സതേൺ റെയിൽവേ പാലക്കാട് ഡിവിഷന്റെ പേജിലാണ് വന്നിരിക്കുന്നത്.
ഈ മാറ്റം മലബാർ മേഖലയിലെയും പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലെയും ദിവസേന യാത്ര ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമാകും. ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യുന്ന നിരവധി പേർക്കു ഈ തീരുമാനം ഏറെ സഹായം ആകും എന്നാണ് വിലയിരുത്തൽ. തിരക്കുള്ള റോഡുകളിൽ അധിക സർവീസ് ഉറപ്പാക്കുന്നത് റെയിൽവേയുടെ കാര്യക്ഷമത വർദ്ധിപ്പിക്കും എന്നും യാത്രക്കാർ വിലയിരുത്തുന്നു.