Trans Woman Found Dead: മരിക്കാൻ പോവുകയാണെന്ന് വീഡിയോ; പിന്നാലെ സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി ട്രാൻസ് യുവതി
Trans Woman Found Dead in Malappuram: തന്റെ മരണത്തിന് കാരണം സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും വീഡിയോയിൽ കമീല പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
മലപ്പുറം: ഒഴൂർ കരിങ്കപ്പാറയിൽ ട്രാൻസ് യുവതിയെ സുഹൃത്തിന്റെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. മരിക്കാൻ പോവുകയാണെന്ന് വീഡിയോ സന്ദേശം പങ്കുവെച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.
തിരൂർ പയ്യനങ്ങാടി സ്വദേശിയാണ് മരിച്ച കമീല. ഇവരുടെ സുഹൃത്ത് വൈലത്തൂർ സ്വദേശിയാണ്. എന്നാൽ നിലവിൽ ഇയാൾ ഒഴൂർ കരിങ്കപ്പാറയിൽ ഉള്ള സഹോദരന്റെ വീട്ടിൽ ആണ് താമസിക്കുന്നത്. ഈ വീടിന് മുന്നിൽ വാഹനങ്ങൾ നിർത്താനായി നിർമിച്ചിരിക്കുന്ന താത്കാലിക ഷെഡ്‌ഡിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കമീല പങ്കുവെച്ച വീഡിയോ:
View this post on Instagram
ALSO READ: വഴുതക്കാട് ഹോട്ടലുടമയുടെ കൊലപാതകം: പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ പോലീസുകാർക്ക് പരിക്ക്
ആത്മഹത്യാ ചെയ്യുന്നതിന് മുൻപ് ജീവനൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞ് കമീല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് കാരണം സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും വീഡിയോയിൽ കമീല പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.