Vishu Poster Controversy: ചേർത്തല മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമ അറസ്റ്റിൽ
Cherthala Vishu Poster Controversy: ശ്രീകൃഷ്ണന് മുന്നിൽ ചിക്കൻ കുഴിമന്തിവെച്ചുകൊണ്ടുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. സംഭവം വിവാദമായതോടെ ചേർത്തല സ്വദേശിയായ ബിജുവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പോലീസ് മന്തി കടയ്ക്കെതിരെ കേസെടുത്തത്. പോസ്റ്റർ തയ്യാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമയുടെ മൊഴി.
ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു (Vishu Poster Controversy) ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളിലൊരാളായ ഷഹനാസി (28) നെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. വിഷു ദിനത്തിൽ ആശംസയുമായി ബന്ധപ്പെട്ട് മെഹർ മന്തിക്കട പുറത്തിറക്കിയ പോസ്റ്ററാണ് സാമൂഹിക മാധ്യമങ്ങളിൽ വിവാദമായത്.
ALSO READ: തെങ്ങുകയറ്റത്തിനിടെ അപകടം സംഭവിച്ചു; രണ്ടാഴ്ചയായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
ശ്രീകൃഷ്ണന് മുന്നിൽ ചിക്കൻ കുഴിമന്തിവെച്ചുകൊണ്ടുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. സംഭവം വിവാദമായതോടെ ചേർത്തല സ്വദേശിയായ ബിജുവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പോലീസ് മന്തി കടയ്ക്കെതിരെ കേസെടുത്തത്. കേസിൽ അറസ്റ്റ് ചെയ്ത കടയുടമയെ നിലവിൽ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പോസ്റ്റർ തയ്യാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമയുടെ മൊഴി. ഒരൊറ്റ തവണമാത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും. വേറെ എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും പങ്കുവെച്ചിട്ടില്ലെന്നും പിന്നീട് ഇത് നീക്കം ചെയ്തതായും കടയുടമ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.