Kerala-UAE Flight Cancelled: യുദ്ധഭീതി: കേരളത്തിലെ വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ നിർത്തിവെച്ചു
Kerala-Gulf-Bound Flights Cancelled: ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായതിതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിമാനങ്ങൾ റദ്ദാക്കിയത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യം കേരളത്തിലെ പ്രവാസികളെയും യാത്രക്കാരെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.

Flight Cancelled
കോഴിക്കോട്: യുഎസ്- ഇറാൻ- ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. കാലിക്കട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായതിതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിമാനങ്ങൾ റദ്ദാക്കിയത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യം കേരളത്തിലെ പ്രവാസികളെയും യാത്രക്കാരെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഒമാൻ എയർ എന്നിവയുടെ വിമാനങ്ങളാണ് റദ്ദാക്കിയത്. ആക്രമണങ്ങൾ രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. നൂറുകണക്കിന് യാത്രക്കാരാണ് ഇതേതുടർന്ന് ബുദ്ധിമുട്ടിലായത്. വ്യോമപാതയിലും സമീപ രാജ്യങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിമാനയാത്ര സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചു.
ALSO READ: പ്രവാസി മലയാളികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക് തുറന്നു, സഹായത്തിന് ഈ നമ്പറുകളിൽ ബന്ധപ്പെടാം
കുവൈറ്റ്, ദുബായ്, ദോഹ, ബഹ്‌റൈൻ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിരവധി വിമാനങ്ങളാണ് വൈകി ഓടുന്നത്. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് എയർലൈനുകളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് സർവീസ് ഉറപ്പുവരുത്തേണ്ടതാണ്.
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് രാജ്യങ്ങളിലേക്ക് 22 റൂട്ടുകളിലായി പ്രതിദിനം 126 വിമാന സർവീസുകളാണ് നടത്തുന്നത്. കൊച്ചിൻ, തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നും ഇന്നലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. കൊച്ചിയിൽ നിന്ന് ദോഹ, ദുബായ്, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിലേക്ക് ശനിയാഴ്ച വൈകുന്നേരവും രാത്രിയും പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും ദുബായിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ സർവീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിറക്കേണ്ടി വന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.