5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Guruvayoor Marriage : ഒരു ദിവസം 328 വിവാഹങ്ങൾ; ശ്രദ്ധ നേടി ​ഗുരുവായൂരെ റെക്കോഡ് കല്യാണങ്ങൾ..

സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. സെപ്റ്റംബർ എട്ടിന് 328 വിവാഹങ്ങൾ നടക്കുകയാണെങ്കിൽ അത് റെക്കോർഡ് ആയിരിക്കുമെന്നും അധികൃതർ പറയുന്നു.

Guruvayoor Marriage : ഒരു ദിവസം 328 വിവാഹങ്ങൾ; ശ്രദ്ധ നേടി ​ഗുരുവായൂരെ റെക്കോഡ് കല്യാണങ്ങൾ..
Follow Us
aswathy-balachandran
Aswathy Balachandran | Published: 02 Sep 2024 17:20 PM

തൃശൂർ: ​ഗുരുവായൂരെ കല്യാണങ്ങൾ എന്നും ശ്രദ്ധിക്കപ്പെടുന്നതാണ്. ചില ദിവസങ്ങളിലെ കല്യാണങ്ങളുടെ എണ്ണം കൂടുന്നതും വാർത്തയാകാറുണ്ട്. ഇതുവരെ നടന്ന കണക്കുകളെ പിന്തള്ളി പുതിയ റെക്കോഡിലേക്ക് ​ഗുരുവായൂർ കല്യാണങ്ങളുടെ എണ്ണം നീങ്ങുന്നതായാണ് സൂചന. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തിൽ ഞായറാഴ്ച റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

സെപ്റ്റംബർ എട്ടിന് 328 വിവാഹങ്ങളാണ് നടക്കാൻ പോകുന്നത് എന്നാണ് വിവരം. ക്ഷേത്രം അധികൃതരുടെ കണക്കുകൂട്ടൽ അനുസരിച്ച് ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ചിങ്ങം എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്കും വർധിച്ചിട്ടുണ്ടെന്നാണ് വിവരം.

സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. സെപ്റ്റംബർ എട്ടിന് 328 വിവാഹങ്ങൾ നടക്കുകയാണെങ്കിൽ അത് റെക്കോർഡ് ആയിരിക്കുമെന്നും അധികൃതർ പറയുന്നു. മുൻപുള്ള റെക്കോർഡ് 277 വിവാഹങ്ങളാണ് എന്നും അധികൃതർ പറയുന്നു.

കൃഷ്ണനാട്ടം തുടങ്ങി

കൃഷ്ണനാട്ടം ഞായറാഴ്ച മുതൽ ആരംഭിച്ചിരുന്നു. രാത്രി നട അടച്ച ശേഷം ക്ഷേത്രം വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം നടക്കുന്നത്. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണനാട്ടം നടന്നത് എന്ന പ്രത്യേകത ഉണ്ട്.

ജൂൺ മാസം ഴെിവ് കാലമാണ്. ജൂലൈ ,ഓഗസ്റ്റ് മാസങ്ങൾ കൃഷ്ണനാട്ടം കലാകാരൻമാർക്ക് ഉഴിച്ചിൽ, കച്ചകെട്ടഭ്യാസ കാലവും ആയിരിക്കും. മെയ്യഭ്യാസത്തിലൂടെ പഠിച്ചുറച്ച ശേഷമാണ് സെപ്റ്റംബർ ഒന്നിന് കൃഷ്ണനാട്ടം തുടങ്ങിയത്. ഗുരുവായൂരിൽ വഴിപാടായാണ് കൃഷ്ണനാട്ടം നടത്തുക. അവതാരം മുതൽ സ്വർഗാരോഹണം വരെ എട്ട് കഥകളാണ് അവതരിപ്പിക്കുക.

Latest News