AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Roji M. John MLA: റോജി എം. ജോൺ എംഎൽഎ വിവാഹിതനായി, ആശംസകളുമായി പ്രമുഖർ

MLA Roji M. John and Lipsi get married: വിവാഹ ചെലവുകൾ ചുരുക്കി പ്രസ്തുത തുക നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകാനാണ് എംഎൽഎയുടെ തീരുമാനം. വേങ്ങൂർ സ്വദേശിക്കാണ് വീട് നിർമിച്ചുനൽകുന്നത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ഇരുവർക്കും വിവാഹ ആശംസകൾ അറിയിച്ചു.

Roji M. John MLA: റോജി എം. ജോൺ എംഎൽഎ വിവാഹിതനായി, ആശംസകളുമായി പ്രമുഖർ
Roji M John MLA, LipsiImage Credit source: social media
nithya
Nithya Vinu | Updated On: 30 Oct 2025 06:43 AM

അങ്കമാലി: എഐസിസി സെക്രട്ടറിയും അങ്കമാലി എംഎൽഎയുമായ റോജി എം. ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിനി ലിപ്‌സിയാണ് വധു. ലിപ്‌സി ഇന്റീരിയർ ഡിസൈനറാണ്. അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു വിവാഹ ചടങ്ങുകള്‍. ലളിതമായ ചടങ്ങുകളോടുകൂടിയായിരുന്നു വിവാഹം.

വിവാഹ ചെലവുകൾ ചുരുക്കി പ്രസ്തുത തുക നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകാനാണ് എംഎൽഎയുടെ തീരുമാനം. വേങ്ങൂർ സ്വദേശിക്കാണ് വീട് നിർമിച്ചുനൽകുന്നത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ഇരുവർക്കും വിവാഹ ആശംസകൾ അറിയിച്ചു. ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ്, മുൻ എംഎൽഎ പി.ജെ. ജോയി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.

ഷാഫി പറമ്പില്‍ എംപി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആശംസകൾ കുറിച്ചു. ‘വിവാഹത്തിന് തന്നെ ക്ഷണിക്കാത്തത് ആരോടും പറഞ്ഞിട്ടില്ല, നമ്മുടെ റോജിക്കും റോജിയുടെ ലിപ്‌സിക്കും സ്‌നേഹാശംസകള്‍’ അദ്ദേഹം കുറിച്ചു.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മാസം 1,000 രൂപ വീതം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകൾക്കും യുവാക്കൾക്കും പ്രതിമാസം 1,000 രൂപ വീതം നൽകുമെന്ന് അറിയിച്ചു. നിലവില്‍ യാതൊരുവിധ സഹായവും ലഭിക്കാത്ത സ്ത്രീകള്‍ക്കാണ് 1,000 രൂപയുടെ സുരക്ഷ പെന്‍ഷന്‍.

35 മുതല്‍ 60 വസയ് വരെയുള്ള സ്ത്രീകള്‍ക്കാണ് ക്ഷേമ പദ്ധതി വഴി സഹായം ലഭിക്കുക. ട്രാന്‍സ് യുവതികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ഇത് ലഭ്യമാകും.  എഎവൈ, പിഎച്ച്എച്ച് വിഭാഗം എന്നിങ്ങനെയുള്ള റേഷന്‍ കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

സ്ത്രീകള്‍ക്ക് പുറമെ യുവാക്കള്‍ക്ക് 1,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനമായി. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള യുവാക്കള്‍ക്കാണ് 1,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുക.